അച്ഛന്റെ ശ്രാദ്ധദിനത്തില്‍ ബലിയിടാനായി ആലുവ പദ്മസരോവരത്തില്‍ എത്തിയ ദിലീപിന്റെ മടക്കയാത്ര വികാരനിര്‍ഭരമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായി 57 ദിവസത്തിന് ശേഷമാണ് ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും വീട്ടിലെത്തുന്നതും. രണ്ട് മണിക്കൂറായിരുന്നു ചടങ്ങുകള്‍ക്കായി കോടതി അനുവദിച്ചത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ദിലീപ് വീണ്ടും ആലുവ സബ്ജയിലിലേക്ക് മടങ്ങിയത്. ചടങ്ങുകളില്‍ അമ്മയും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അച്ഛന്റെ ശ്രാദ്ധകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂറാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ദിലീപിന് സമയം അനുവദിച്ചത്. കൃത്യം എട്ട് മണിക്കാണ് ദിലീപ് ജയിലിന് പുറത്തിറങ്ങിയത്. ആലുവ സബ്ജയിലില്‍ ഇറങ്ങിയപ്പോള്‍ ദിലീപ് ശാന്തനായാണ് കാണപ്പെട്ടത്. ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. താടി വളര്‍ത്തിയിരുന്നു. കോടതി നിര്‍ദേശമുള്ളത് കൊണ്ട് തന്നെ മുന്നിലേക്ക് ചാനല്‍ മൈക്കുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് വാഹനത്തില്‍ കയറിയിരുന്നു. തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം മാത്രം ദൂരമുള്ള കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലേക്ക്. ജയിലിനും വീടിനും പുറത്തായി വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. പൊലീസ് അകമ്പടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.