അങ്കമാലി വിചാരണക്കോടതി ജാമ്യഹര്‍ജി തള്ളിയതോടെ നടന്‍ ദിലീപ് പുതിയ ജാമ്യഹര്‍ജിയുമായി െഹെക്കോടതിയെ ഇന്ന് വീണ്ടും സമീപിക്കുമെന്നു സൂചന. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയതോടെ ഇനി ദിലീപിനു സെഷന്‍സ് കോടതിയിലോ െഹെക്കോടതിയിലോ അപ്പീല്‍ ഹര്‍ജി നല്‍കാനാകും.
സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഹര്‍ജി തള്ളിയാല്‍ വീണ്ടും െഹെക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാം. നിലവില്‍ ദിലീപിന്റെ ജാമ്യഹര്‍ജി രണ്ടുതവണ നിരസിച്ച െഹെക്കോടതിയുടെ ബഞ്ചിലാകില്ല അപ്പീല്‍ ഹര്‍ജി കേള്‍ക്കുക. പുതിയ ജഡ്ജിയുടെ മുന്നില്‍ ജാമ്യഹര്‍ജി നല്‍കിയാല്‍ പ്രതീക്ഷയ്ക്കു വകയുണ്ടെന്ന സാധ്യതയും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദിലീപിനു സ്വഭാവിക ജാമ്യം ലഭിക്കാം.
Leave a Reply