എറണാകുളം വൈറ്റിലയില്‍ സീരിയല്‍ നടിമാരുടെ വിളയാട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കൊച്ചി വൈറ്റിലയില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കരിങ്കല്‍ കക്ഷണമുപയോഗിച്ച് അടികിട്ടിയ ഷെഫീഖ് എന്ന ടാക്‌സി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തത്. ഷെയറിങ് ഓപ്ഷന്‍ നല്‍കിയാണ് ഓണ്‍ലൈനില്‍ ടാക്‌സി ബുക്ക് ചെയ്തത്. ഇവര്‍ മൂന്നുപേരും സീരിയലില്‍ അഭിനയിക്കുന്നവരാണ്. മൂന്നുപേരും രാവിലെ മദ്യപിച്ചശേഷമാണ് വാഹനത്തില്‍ കയറിയത്. ഈ സമയം കാറില്‍ മറ്റൊരു യാത്രക്കാരനുമുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടാക്‌സിയില്‍ ഉണ്ടായിരുന്ന യാത്രക്കാരനെ ഇറക്കി വിടണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ ഇതു നിരസിച്ചു. ഇതോടെ മദ്യലഹരിയിലായിരുന്ന യുവതികള്‍ അസഭ്യവര്‍ഷം തുടങ്ങി. ഇതിനിടെ കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ ജീവനുംകൊണ്ട് സ്ഥലംവിട്ടു.

വാക്കുതര്‍ക്കം മൂത്തതോടെ യുവതികള്‍ റോഡരികില്‍ കിടന്ന കരിങ്കല്‍ കഷണങ്ങളുപയോഗിച്ച് ഡ്രൈവറെ നേരിട്ടു. സ്ത്രീകള്‍ ഡ്രൈവറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തലയിലും മുഖത്തും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് സമീപത്തെ പോലീസ് എയ്ഡ് പോസ്റ്റിലെത്തി ഡ്രൈവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം പോലീസ് എയിഡ് പോസ്റ്റില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച ഇവരെ മരട് പോലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. ഡ്രൈവറുടെ പരാതിയില്‍ മേല്‍ കേസെടുത്ത പോലീസ് ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്ന് അറിയിച്ചു.