കെയ്റോ: വിദേശികളുടെ വിവാഹങ്ങള്‍ ഇനി നടത്തിക്കൊടുക്കില്ലെന്ന് ഈജിപ്റ്റിലെ പ്രശസ്തമായ ക്രിസ്ത്യന്‍ സഭ. ബ്രിട്ടീഷ് ദമ്പതികള്‍ വിവാഹത്തിനു ശേഷം കാട്ടിക്കൂട്ടിയ കാര്യങ്ങളാണ് ബിഷപ്പിനെ ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സന്യാസിമഠമായ സെന്റ് പോള്‍ ഓണ്‍ റോഡ്‌സിലായിരുന്നു സംഭവം നടന്നത്. മാത്യു, കാര്‍ലി ലണ്‍ എന്നിവര്‍ വിവാഹശേഷം സന്യാസിമഠത്തില്‍ നിന്ന് എടുത്ത ഫോട്ടോയിലെ ലൈംഗികതയാണേ്രത വിദേശികളെ ഇനി വിവാഹത്തിനായി പള്ളിയില്‍ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിനു പിന്നില്‍.

വിവാഹശേഷം ദമ്പതികള്‍ വിവാഹവേഷത്തില്‍ പുണ്യസ്ഥലമായി കണക്കാക്കുന്ന സന്യാസിമഠത്തില്‍ ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രം ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കള്‍ ദമ്പതികളുടെ ഈ പ്രവൃത്തിയെ പ്രശംസിച്ചപ്പോള്‍ സഭാനേതൃത്വത്തിന് അത് അത്ര നല്ല കാര്യമായി തോന്നിയില്ല. ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തങ്ങളുടെ ദേവാലയത്തില്‍ ഇനി വിദേശികളുടെ വിവാഹങ്ങള്‍ നടത്തിക്കൊടുക്കില്ല എന്ന് ബിഷപ്പ് കൈറില്ലോസ് തീരുമാനിക്കുകയായിരുന്നു.

തങ്ങള്‍ അഭിനയിക്കുകയായിരുന്നുവെന്നാണ് ദമ്പതികള്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്. തങ്ങള്‍ തെറ്റൊന്നും ചെയ്തതായി തോന്നുന്നില്ല, എങ്കിലും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഗ്രീക്ക് പള്ളി അല്‍പം അമിതമായാണ് പ്രതികരിച്ചതെന്നുമായിരുന്നു വരനായ മാത്യുവിന്റെ പ്രതികരണം. തമാശക്കായി ചെയ്ത് ഫോട്ടോ സ്റ്റണ്ടായിരുന്നു ഇതെന്ന് കാര്‍ലിയും വ്യക്തമാക്കി. മാത്യുവിന്റെ കുടുംബാംഗം തന്നെയായിരുന്നു ഈ ചിത്രം പകര്‍ത്തിയത്. വിവാഹം നടത്തിക്കൊടുത്ത വൈദികനും ദമ്പതികളുടെ ഈ പ്രവൃത്തിയെ അപലപിച്ചു.