നാം നമ്മുടെ മരണത്തേക്കുറിച്ച് അറിയുന്നുണ്ടാകുമോ? കാലങ്ങളായി മനുഷ്യന്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് ഇത്. സ്വാഭാവിക മരണങ്ങളില്‍ പോലും അബോധത്തിലാണ് അവ സംഭവിക്കുന്നത്. അപ്പോള്‍ മരണത്തേക്കുറിച്ച് നാമെങ്ങനെ അറിയാനാണ്? പക്ഷേ പുതിയ പഠനം പറയുന്നത് നമ്മുടെ മരണം നാം അറിയുന്നുണ്ടെന്നാണ്. ശരീരത്തില്‍ നിന്ന് ജീവന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതായാലും മനസ് സജീവമായി പ്രവര്‍ത്തിക്കുമെന്നാണ് കണ്ടെത്തല്‍. അതായത് സ്വന്തം മരണം ഡോക്ടറോ ബന്ധുക്കളോ പ്രഖ്യാപിക്കുന്നത് മരിച്ചുകിടക്കുന്നയാള്‍ക്ക് കേള്‍ക്കാനാകുമത്രേ!

ന്യൂയോര്‍ക്ക്, എന്‍വൈയു ലംഗൂണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ക്രിട്ടിക്കല്‍ കെയര്‍ റിസര്‍ച്ച് ഡയറക്ടറായ ഡോ.സാം പാര്‍ണിയയാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കാര്‍ഡിയാക് അറസ്റ്റ് മൂലം മരണത്തിന്റെ വക്കിലെത്തുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്‌വരില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് ഈ പഠനഫലം രൂപീകരിച്ചത്. ചികിത്സക്കിടെ ഹൃദയസ്തംഭനമുണ്ടായി സാങ്കേതികമായി മരിച്ചു എന്ന് കരുതിയവരെയാണ് പഠനവിധേയമാക്കിയത്. ഈ വിഷയത്തില്‍ നടത്തുന്ന ഏറ്റവും വലിയ പഠനവുമായിരുന്നു ഇത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിച്ചുവെന്ന് വിധിയെഴുതിയ പലരും തങ്ങള്‍ക്കു ചുറ്റും നടക്കുന്നതിനെക്കുറിച്ച് ബോധവാന്‍മാരായിരുന്നുവത്രേ. അടുത്തുണ്ടായിരുന്നവര്‍ സംസാരിക്കുന്നതും ഇവര്‍ക്ക് കേള്‍ക്കാമായിരുന്നു. ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും സ്ഥിരീകരിച്ചശേഷമാണ് രേഖപ്പെടുത്തിയത്. ഹൃദയത്തിന്റെ മിടിപ്പ് നിലക്കുകയും തലച്ചോറിലേക്ക് രക്തം എത്താതിരിക്കുകയും ചെയ്യുന്നതോടെയാണ് മരിച്ചു എന്ന് സ്ഥിരീകരിക്കുന്നത്. പക്ഷേ അപ്പോളും മനസ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരിക്കുമെന്നാണ് ഡോ. സാം പാര്‍ണിയ പറയുന്നത്.