ജിജോ അരയത്ത്

യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷ (എച്ച്എംഎ)ന്റെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 22നു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മുതല്‍ ആരംഭിക്കും. 29നാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടക്കുക. വൈകുന്നേരം നാലു മണി മുതല്‍ ഹേവാര്‍ഡ്‌സ് ഹീത്ത് ക്ലെയര്‍ ഹാളില്‍ വച്ചാണ് ആഘോഷം നടത്തുക. യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ലാലു ആന്റണി, സെക്രട്ടറി അജിത് കുമാര്‍ വെണ്‍മണി എന്നിവര്‍ വിശിഷ്ടാതിഥികളാവും.

എച്ച്എംഎ പ്രസിഡന്റ് ബിജു കൊച്ചുപാലിയത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗ്ഗീസ് മട്ടമന, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ജീത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ സദാനന്ദന്‍, ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, ബിജു സെബാസ്റ്റ്യന്‍, സിബി തോമസ്, സന്തോഷ് ജോസ്, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ബാബു മാത്യു, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ജോഷി ജേക്കബ്, ഓഡിറ്റര്‍ ബിജു ഫിലിപ്പ് എന്നിവര്‍ വേദിയില്‍ സന്നിഹിതരാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് യുക്മയില്‍ അംഗത്വം നേടി ആദ്യമായിട്ട് കലാമേളയില്‍ പങ്കെടുത്ത സൗത്ത് ഈസ്റ്റ് റീജിയണല്‍ ചാമ്പ്യന്മാരായി മാറിയ എച്ച്എംഎയുടെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വേദിയില്‍ സ്വീകരണം നല്‍കി. മലയാള ചലച്ചിത്ര, സീരിയല്‍ താരങ്ങളെ കൊണ്ട് പാരിതോഷികള്‍ നല്‍കി വേദിയില്‍ വച്ച് ആദരിക്കുന്നതാണ്. യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാപ്രതിഭയായി മാറിയ സെലസ്റ്റിന്‍ സിബിയെയും എച്ച്എംഎ കലാമേളയില്‍ പങ്കെടുത്ത പ്രതിഭകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കലാ സന്ധ്യയാണ് ഈ വര്‍ഷത്തെ പ്രോഗ്രാമുകളുടെ ഏറ്റവും വലിയ സവിശേഷത.

ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ബാബു മാത്യുവിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ഡിന്നറോടു കൂടി ആഘോഷ പരിപാടികള്‍ അവസാനിക്കും. ഡിസംബര്‍ 22 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് നടക്കുന്ന ക്രിസ്തുമസ് കരോളിന് ഐസക്ക് തെയോഫിലസ്, ജിമ്മി അഗസ്റ്റിന്‍, ആന്റോ തോമസ്, ജോബി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.