പതിനഞ്ച് വയസ്സിലേയ്ക്ക് കാലൂന്നിയ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സാമൂഹിക രംഗത്തേയ്ക്കുള്ള ഒരു കുതിച്ച് ചാട്ടത്തിനൊരുങ്ങുന്നു. അതിനുള്ള തയ്യാറെടുപ്പിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍. ഇതിനുവേണ്ടിയുള്ള അംഗീകാരം ചാരിറ്റി കമ്മീഷന്‍ അംഗീകരിക്കുകയും എം.എം.എ ചാരിറ്റി സംഘടവനയായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.

വരും തലമുറയും യുവതലമുറയും ഏറെ പ്രയോജനകരമായ അവസരങ്ങള്‍ ഇതിലൂടെ എംഎംഎയ്ക്ക് സാധ്യമാകും എന്നു കരുതുന്നു. നിലവില്‍ വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയിലൂടെ ഇതര മലയാളി സംഘടനകള്‍ക്ക് മാതൃകയായി നിരവധി പരിപാടികളാണ് എംഎംഎ നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ പരിപാടിയായ മാഞ്ചസ്റ്റര്‍ പരേഡിലെ ഏറ്റവും മികച്ച അവതരണം എംഎംഎയാണ് നടപ്പിലാക്കുന്നത്. കേരളീയ തനതായ കലകള്‍ തദ്ദേശീയരുടെ അടുത്ത് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 100 ഓളം കലാകാരന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. എം.എം.എ സപ്ലിമെന്ററി സ്‌കൂളില്‍ 100ല്‍ പരം കുട്ടികളാണ് വിവിധ കോഴ്സുകള്‍ പരിശീലിക്കുന്നത്. കേരള മലയാളി മിഷനുമായി ബന്ധപ്പെട്ട് മലയാളം ക്ലാസുകളോടൊപ്പം കേരള സര്‍ക്കാരുമായി സഹകരിച്ച് ടൂറിസം മേഖലയിലും പ്രവര്‍ത്തിക്കുന്ന എം.എം.എ നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള ആദ്യ ചാരിറ്റി കമ്മീഷന്റെ രജിസ്റ്റേര്‍ഡ് സംഘടനയായി മാറിയിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വരും വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടിലെ തന്നെ മികച്ച സാമൂഹിക രംഗത്തേയ്ക്കുള്ള മികച്ച സംഘടനയായി വളരാന്‍ സാധിക്കുമെന്ന് എക്സിക്യുട്ടീവ് പ്രത്യാശ പ്രകടിപ്പിച്ചു.