സ്വന്തം ലേഖകന്‍
ലണ്ടന്‍ : 2017 ലെ യുക്മ സൌത്ത് വെസ്റ്റ് റീജണല്‍ കലാമേളയും , നാഷണല്‍ കലാമേളയും പിടിച്ചടക്കി യുകെ മലയാളികള്‍ക്കിടയില്‍ താരമാകുന്നു ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്. കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ മിന്നുന്ന പ്രകടനമാണ് ജി എം എ കാഴ്ചവെച്ചത്. നൂറ്റിപ്പത്ത് അസോസിയേഷനുകള്‍ അംഗമായിട്ടുള്ള യുക്മ നടത്തിയ നാഷണല്‍ കലാമേളയില്‍ ഏറ്റവും നല്ല അസോസിയേഷനായി ജി എം എ തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായ മത്സരങ്ങള്‍ നടന്ന കലാമേളയില്‍ 68 പോയിന്റുകള്‍ നേടി ആധികാരിക വിജയമാണ് ജി എം എ കരസ്ഥമാക്കിയത്. ജി എം എ യുടെ ക്രിസ്റ്റല്‍ വര്‍ഷത്തിലെ ആഘോഷങ്ങള്‍ നടക്കുന്ന അവസരത്തില്‍ യുക്മ നാഷണല്‍ കലാമേളയിലെ ഈ വിജയം ഇരട്ടി മധുരമാണ് ജി എം എ യ്ക്ക് സമ്മാനിച്ചിരിക്കുന്നത്.
ബസ്സിലും കാറുകളിലുമായി 100 ഓളം അംഗങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ പങ്കെടുക്കുവാനായി ജി എം എ യില്‍ നിന്ന് എത്തിയിരുന്നത്. ഈ വര്‍ഷത്തെ സൌത്ത് വെസ്റ്റ് റീജണല്‍ കലാമേളയിലെ കലാതിലമായ ഷാരോണ്‍ ഷാജി , വ്യക്തിഗത ചാമ്പ്യന്മാരായ ബിന്ദു സോമന് , ദിയ ബൈജു തുടങ്ങിയവരുടെ കരുത്തില്‍ ഒരു വന്‍ സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി നാഷ്ണല്‍ കലാമേളയെ നേരിട്ടത്. രണ്ടാം സ്ഥാനത്ത് എത്തിയ അസോസിയേഷനെ 12 പോയിന്റുകള്‍ക്കാണ് ജി എം എ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിലും വ്യക്തിഗത മത്സരങ്ങളിലും വ്യക്തമായ ലീഡ് നേടിയാണ് ജി എം എ കലാമേളയിലെ ഏറ്റവും നല്ല അസോസിയേഷന് പട്ടം നേടിയെടുത്തത്. ജി എം എ നേടിയ 68 പോയിന്റുകള്‍ സൌത്ത് വെസ്റ്റ് റീജിയണിന് ഈ നാഷ്ണല്‍ കലാമേളയില്‍ രണ്ടാമത്തെ നല്ല റീജിയന് പദവിയും നേടികൊടുത്തു.
പതിവില്‍ നിന്നും വിപരീതമായി ഗ്രൂപ്പ് മത്സരങ്ങളില്‍ ജി എം എ യിലെ ഇളം തലമുറ നേടിയ 37 പോയിന്റുകളാണ് ഈപ്രാവശ്യത്തെ ജി എം എ യുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും, മാര്‍ഗ്ഗംകളിയില്‍ ഒന്നാം സ്ഥാനവും , സംഘഗാന മാത്സരത്തിലും , ജൂണിയേര്‍സിന്റെ സിനിമാറ്റിക് ഡാന്‍സില്‍ മൂന്നാം സ്ഥാനവും ജി എം എ കരസ്ഥമാക്കി. റീജണല്‍ കലാമേളയിലെ വ്യക്തിഗത ചാമ്പ്യനായ ദിയ ബൈജുവും, കെയിറ്റ് റോയിയും സംഘവുമാണ് എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടത്. അവിസ്മരണീയമായ ഒരു കലാവിരുന്ന് ആയിരുന്നു എട്ട് വയസ്സില്‍ താഴെയുള്ള ഈ കുരുന്നുകള്‍ അവതരിപ്പിച്ച സംഘനൃത്തം.
വ്യക്തിഗത മത്സരങ്ങളില്‍ റ്റാനിയ റോയിയും , സംഗീത ജോഷിയും , കരോള്‍ സണ്ണിയും , ഷാരോണ്‍ ഷാജിയും , ലിസ സെബാസ്റ്റ്യനും , ബെന്നിറ്റ ബിനുവും , സാന്ദ്ര ജോഷിയും , റോബി മേക്കരയും , ബിന്ദു സോമനും , ശരണ്യ ആനന്ദും ജി എം എ യ്ക്ക് വേണ്ടി സമ്മാനങ്ങള്‍ വാരികൂട്ടി. വ്യക്തിഗത മത്സരങ്ങളില്‍ 31 പോയിന്റുകളാണ് ഈ വര്‍ഷത്തെ യുക്മ നാഷ്ണല്‍ കലാമേളയില്‍ ജി എം എ നേടിയെടുത്തത്.
ഗ്ലോസ്റ്റര്‍ഷെയര്‍ കലാകുടുംബത്തിലെ ഏറ്റവും നല്ല സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി നാഷ്ണല്‍ കലാമേളയില്‍ മാറ്റുരയ്ക്കാന്‍ എത്തിയിരുന്നത്. ഈ വര്‍ഷത്തെയും , കഴിഞ്ഞ വര്‍ഷങ്ങളിലെയും കലാതിലകങ്ങളും , വ്യക്തിഗത ചാമ്പ്യന്മാരുമായ ഷാരോണ്‍ ഷാജി , ദിയ ബൈജു , ബിന്ദു സോമന് , ബെന്നിറ്റ ബിനു , സാന്ദ്ര ജോഷി തുടങ്ങിയ ജി എം എ യുടെ കരുത്തുറ്റ കലാകാരമാര്‍ മത്സരത്തില്‍ ഉടനീളം അങ്ങേയറ്റം മികവ് പുലര്‍ത്തി. ജി എം എ യുടെ പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍ , സെക്രട്ടറി മനോജ് വേണുഗോപാല്‍ , ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ ലൌലി സെബാസ്റ്റ്യന്‍ , യുക്മ പ്രതിനിധികളായ ഡോ: ബിജു പെരിങ്ങത്തറ , റോബി മേക്കര , തോമസ് ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ മാതാപിതാക്കളും, മറ്റ് അംഗങ്ങളും അടങ്ങുന്ന ഒരു വന്‍ പ്രോത്സാഹന സംഘവുമായിട്ടായിരുന്നു ജി എം എ ഇക്കുറി കലാമേളയെ നേരിടാന്‍ എത്തിയിരുന്നത്. ക്രിസ്റ്റല്‍ വര്‍ഷത്തില്‍ തങ്ങള്‍ നേടിയെടുത്ത ഈ വന്‍വിജയത്തെ അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ജി എം എ യിലെ ഓരോ കലാകാരമാരും, അംഗങ്ങളും എതിരേറ്റത്.
Leave a Reply