തോമസ് മേച്ചേരില്‍

‘സംഗീതമേ അമരസല്ലാപമേ’ എന്ന ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായി തിളങ്ങിയിരിക്കുകയാണ് ഫാ. വില്‍സണ്‍ മേച്ചേരില്‍ എന്ന വൈദികന്‍. അനിയത്തിയുടെ വിവാഹത്തിനിടെയാണ് യുവവൈദികന്‍ തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായി മാറിയത്. ഓസ്ട്രിയയിലെ വിയന്നയില്‍ ദേവാലയ സംഗീതത്തില്‍ ഉപരി പഠനവും അതിനൊപ്പം വൈദികനായും പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. വിവാഹ ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി ‘സംഗീതമേ അമരസല്ലാപമേ ….’ എന്ന് പാടിത്തുടങ്ങുമ്പോള്‍ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യല്‍ മീഡിയ തന്റെ പാട്ട് വൈറലാക്കുമെന്ന്.

എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി ‘സംഗീതമേ അമരസല്ലാപമേ’ എന്ന് തുടങ്ങുന്ന പാട്ട് പാടുകയായിരുന്നു. അച്ചന്‍ ഒരിക്കല്‍ പോലും ആ പാട്ട് ഇത്രയും ഹിറ്റാവുമെന്ന് കരുതിയിട്ടുണ്ടാവില്ല. ഫേസ്ബുക്കില്‍ പാട്ട് കത്തിക്കയറിയതോടെ ഫ്ളവേഴ്സ് ചാനല്‍ അധികൃതര്‍ വില്‍സണ്‍ അച്ചനെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ചാനലില്‍ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

വില്‍സണ്‍ അച്ചന്‍ വെറുതെ ഒരു രസത്തിന് വേദിയില്‍ കയറി പാടിയതല്ല. സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലാ ഉപാസകന്‍ കൂടിയാണ് അദ്ദേഹം. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജര്‍മന്‍ ഇടവകയില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്.

വൈദിക പഠന കാലയളവില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഫാ.വില്‍സണ്‍ മേച്ചേരില്‍ കലാപ്രതിഭാപട്ടവും സ്വന്തമാക്കിയിട്ടുണ്ട് കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും മ്യൂസിക് മാസ്റ്റേഴ്സില്‍ അദ്ദേഹം ഒന്നാം റാങ്ക് അദ്ദേഹം കരസ്ഥമാക്കിയപ്പോള്‍ ഗായകന്‍ നജീം അര്‍ഷാദ് ആണ് രണ്ടാം റാങ്ക് നേടിയത്. സംഗീതം വഴി അച്ഛന് കിട്ടുന്ന നന്മകള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനും അച്ഛന്‍ വിനിയോഗിക്കുന്നു സൊബ് എന്ന അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അച്ഛനാണ് .സംഗീത മേഖലയില്‍ അച്ഛനെ തേടി ഒരുപാട് അവസരങ്ങള്‍ വരട്ടെ എന്ന് നമുക്ക് ആശംസിക്കാം

എറണാകുളം ജില്ലയിലെ ഇലഞ്ഞി മേച്ചേരില്‍ സേവ്യര്‍ ലില്ലിക്കുട്ടി ദമ്പതികളുടെ നാലു മക്കളില്‍ മുതിര്‍ന്നയാളാണ് ഫാ. വില്‍സണ്‍. എംസിബിഎസ് സന്യാസസഭാംഗമാണ്. വിനോദ്, വിജയ്, വിന്നി എന്നിവരാണ് സഹോദരങ്ങള്‍.

[ot-video][/ot-video]

[ot-video][/ot-video]