മാത്യു ചെമ്പുകണ്ടത്തില്‍
കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ‘കേരള ക്രിസ്ത്യന്‍ മാര്യേജ് രജിസ്‌ട്രേഷന്‍
ബില്‍ 2020’ ക്രൈസ്തവ വിരുദ്ധവും ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതുമാണെന്ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ മാത്യൂ എം. വി. മൂത്തേടന്‍. മധുരത്തില്‍ പൊതിഞ്ഞ വിഷമാണ് പ്രസ്തുത ബില്‍ എന്നാണ് ഈ ബില്ലിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പറയുന്നത് രണ്ട് കാരണങ്ങളാണ്. 1)കേരളത്തിലെ ക്രൈസ്തവര്‍ക്ക് Unified Marriage Law ഇല്ല. 2) ക്രൈസ്തവ വിവാഹങ്ങള്‍ക്ക് നിയമസാധുതയുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാല്‍ ഈ ആവശ്യങ്ങളെല്ലാം പരിഹരിക്കുക എന്ന ലക്ഷ്യമാണത്രെ പുതിയ ബില്‍ മുന്നോട്ടു വയ്ക്കുന്നത്. ഇത് രണ്ടു നിരീക്ഷണങ്ങളും വാസ്തവ വിരുദ്ധമാണ്.

നമ്മുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 246, കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിയമനിര്‍മ്മാണത്തിന് അധികാരം നല്‍കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും നിയമനിര്‍മ്മാണ അധികാരം 7th ഷെഡ്യൂളില്‍ വിവരിക്കുന്നുണ്ട്. ഈ ഷെഡ്യൂളിലെ കണ്‍കറന്റ് ലിസ്റ്റില്‍ (concurrent Iist) വിവരിക്കുന്ന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നിയമ നിര്‍മ്മാണം നടത്താവുന്നതാണ്. കണ്‍കറന്റ് ലിസ്റ്റില്‍ എന്‍ട്രി നമ്പര്‍ 5ല്‍ ആണ് വിവാഹവും വിവാഹമോചനവും (marriage and divorce) ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍
ഇപ്പോള്‍ സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് മാത്രമായി പുതിയ ബില്‍ കൊണ്ടുവരുന്നത്.

ഹൈന്ദവര്‍ക്കായി ഹിന്ദു മാര്യേജ് ആക്ട് (Hindu Marriage Act 1955) എന്ന സെന്‍ട്രല്‍ ലോ (cetnral law) ഉണ്ട്. എന്നാല്‍ ഈ നിയമപ്രകാരമുള്ള compulsory regitsration rules കേരള ഗവണ്മെന്റ് പൂര്‍ണമായും പ്രായോഗികമാക്കിയിട്ടില്ല. (ഇപ്പോള്‍ പൊതുവായ regitsration rules ഉണ്ട്)

വിവാഹം ഒരു ഉടമ്പടി മാത്രമായി കാണുന്ന മുസ്‌ളിം മതവിശ്വാസികള്‍ വിവാഹം എന്ന സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു.
ഇതൊന്നും കേരള Government ന്റെ ശ്രദ്ധയില്‍ ഇല്ല അഡ്വ മൂത്തേടന്‍ പറഞ്ഞു.

നിയമ പരമായി വളരെ നല്ല ചട്ടക്കൂടില്‍ നിന്നുകൊണ്ട് വിവാഹത്തെ ഒരു കൂദാശയായി കാണുകയും അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭയിലെ വിവാഹ വ്യവസ്ഥകളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

ഓരോ വിവാഹത്തിനും notice of Intention and publication എന്ന statutory compliance ഉള്ളതിനാല്‍ Special Marriage Act ല്‍ ഉള്ളതുപോലെ വിവാഹം പരസ്യപ്പെടുത്തേണ്ടതുണ്ട്. വിവാഹത്തെക്കുറിച്ച് വധൂ വരന്മാര്‍ പരസ്പര ആഗ്രഹം പ്രഖ്യാപിക്കുകയും ആര്‍ക്കെങ്കിലും ഈ വിവാഹത്തിന് എതിര്‍പ്പ് ഉണ്ട് എങ്കില്‍ അത് പ്രകടിപ്പിക്കാനും ആണ് നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടത്.
സ്‌പെഷല്‍ മാര്യേജ് ആക്ടില്‍ മാര്യേജ് ഓഫീസര്‍ ഉള്ളതുപോലെ ക്രിസ്ത്യന്‍ മാര്യേജ് ബില്ലിലും മാര്യേജ് ഓഫീസര്‍ വേണ്ടി വരും. അദ്ദേഹമായിരിക്കും എല്ലാ റെക്കോര്‍ഡുകളും സൂക്ഷിക്കേണ്ടി വരിക.

പുതിയ ബില്‍ പ്രകാരം മാര്യേജ് ഓഫീസര്‍ പുരോഹിതനായിരിക്കും. . മാര്യേജ് രജിസ്ട്രാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. സ്റ്റാറ്റിയൂട്ടറി നോട്ടീസ് സ്വീകരിക്കേണ്ടതും പ്രസിദ്ധീകരിക്കേണ്ടതും പുരോഹിതനായ മാര്യേജ് ഓഫീസര്‍ ആയിരിക്കും. കൂടാതെ ദേവാലയത്തില്‍ സൂക്ഷിക്കുന്ന ‘മാര്യേജ് രജിസ്റ്റര്‍’ ഒരു പൊതുവായ രേഖ (public document)യായിരിക്കും. അതിനാല്‍ പൊതുജനത്തില്‍ ‘ആര്‍ക്കും’ ഇത് പരിശോധിക്കാമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ‘ആര്‍ക്കും’ എന്ന വാക്ക് Special Marriage Act Sec. 47 ല്‍ കാണുന്നില്ല. (സാധൂകരിക്കുന്ന rulings ഉം കണ്ടില്ല).

ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിവാഹരേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നതിനര്‍ത്ഥം ഒരു സര്‍ക്കാര്‍ സ്ഥാപനം പോലെ ആര്‍ക്കും ദേവാലയത്തില്‍ കയറിയിറങ്ങാം എന്ന അവസ്ഥയുണ്ടാക്കും. ദേവാലയ പുരോഹിതര്‍ക്ക് മാര്യേജ് ഓഫീസര്‍ എന്ന സ്റ്റാറ്റിയൂട്ടറി പദവി നല്‍കിയിരിക്കുന്നതിനാല്‍ അദ്ദേഹം സൂക്ഷിക്കുന്ന രജിസ്റ്റര്‍ പൊതുജനത്തിനു പരിശോധിക്കാനും പുരോഹിതനോട് ആവശ്യപ്പെടുന്ന രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

മാര്യേജ് ബില്ലിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനായ പുരോഹിതന്‍ തന്റെ ഉത്തരവാദിത്തം ചെയ്യാതിരിക്കുന്നത് കുറ്റകരവും ജയില്‍ ശിക്ഷക്ക് അര്‍ഹവുമാണ് എന്ന് വിവരിക്കുന്ന Sec 14 വളരെ പ്രതിഷേധാര്‍ഹമാണ്. പുരോഹിതരെ ക്രിമിനല്‍ കേസുകളില്‍ മന:പൂര്‍വ്വം ഉള്‍പ്പെടുത്തുക എന്ന ദുരുദ്ദേശം ഇതിലുണ്ട്. പുരോഹിതരെ പ്രതിയാക്കാന്‍ പറ്റിയ അവസരങ്ങള്‍ സഭാ ശത്രുക്കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യും. ഇതര മതത്തിലുള്ള ഒരു വ്യക്തിയെ ദേവാലയത്തില്‍ വച്ച് വിവാഹം കഴിക്കണമെന്നു ശഠിക്കുന്ന ഒരു വിശ്വാസിയുടെ താല്‍പര്യം നടപ്പാക്കിയില്ലെങ്കില്‍ പുരോഹിതനെ പ്രോസിക്യൂട്ടു ചെയ്യാനുള്ള സാധ്യതയും ഈ ബില്ലിലുണ്ട്.

തികഞ്ഞ ക്രൈസ്തവ വിരുദ്ധതയാണ് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത് എന്നാണ് മനസ്സിലാകുന്നത്. കൂടാതെ, ഈ വിഷയത്തില്‍ കൂടുതല്‍ നിയമനിര്‍മാണത്തിന് Sec 19 സര്‍ക്കാരിന് അധികാരവും നല്‍കുന്നു; അതിനാല്‍ സഭയുടെ അടിത്തറ ഇളക്കുവാന്‍ അവസരം നല്‍കുന്ന ഈ ബില്‍ നിയമം ആകാന്‍ പാടില്ല അഡ്വ മാത്യൂ മൂത്തേടന്‍ പറഞ്ഞു.

‘കേരള ക്രിസ്ത്യന്‍ മാര്യേജ് രജിസ്‌ട്രേഷന്‍
ബില്‍ 2020 ‘ ക്രൈസ്തവര്‍ക്ക് അത്യാവശ്യം ആണെന്ന് സര്‍ക്കാരിന് ബോധ്യമായതിനാലാണോ അതോ മറ്റാരുടെയെങ്കിലും നിഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്നതാണ് പരിശോധിക്കേണ്ടത്. ഇതുപോലൊരു ബില്‍ മുസ്ലീകള്‍ക്ക് വേണ്ടി കൊണ്ട് വരുവാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടോ?
മുസ്ലീം മോസ്‌കുകളിലെ രേഖകള്‍ അന്യമതസ്ഥര്‍ക്ക് പരിശോധിക്കാന്‍ അവസരം നല്‍കുന്ന ഒരു നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടോ? അഡ്വ മാത്യൂ മൂത്തേടന്‍ ചോദിക്കുന്നു.

ഈ മേഖലയില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നത് ഭാവിയില്‍ കേരളത്തിലെ ക്രൈസ്തവ വിവാഹ നിയമങ്ങള്‍ സഭാവിരുദ്ധ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അവസരം നല്‍കും എന്നതില്‍ തര്‍ക്കമില്ല. Sec 19(f) അനുസരിച്ച് ദേവാലയങ്ങളില്‍ സൂക്ഷിച്ചിരുന്ന വിവാഹ രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി നല്‍കാന്‍ സര്‍ക്കാരിന് ഫീസ് നിശ്ചയിക്കാം എന്നതും സഭകള്‍ക്ക് വലിയ ബാധ്യതകള്‍ വരുത്തി വയ്ക്കും. ഈ പണം ദേവാലയങ്ങള്‍ക്കോ സര്‍ക്കാരിനോ ഉള്ളതായിരിക്കാം, അതിനാല്‍ ഈ മേഖലയില്‍ ദേവാലയങ്ങളില്‍ സര്‍ക്കാര്‍ ഓഡിറ്റുകള്‍ നിര്‍ബന്ധമാകും.

എല്ലാ നിലയിലും ക്രൈസ്തവ വിരുദ്ധമാണ് ഈ ബില്‍. ഇതൊരു അത്യാവശ്യമാണെന്നു സര്‍ക്കാരിനു തോന്നുന്നുവെങ്കില്‍ ക്രൈസ്തവ സഭകളുടെ അഭിപ്രായവും ആരാഞ്ഞ ശേഷമേ നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ നീങ്ങാവൂ. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്ന വിഷയമാകയാല്‍ ഒറ്റക്കെട്ടായി എല്ലാ ക്രൈസ്തവ സഭകളും ഇതിനെതിരേ രംഗത്തുവരണം അഡ്വ മാത്യൂ മൂത്തേടന്‍ ആവശ്യപ്പെട്ടു.