പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു പതിക്കാൻ ഒരുങ്ങുന്ന ചൈനീസ് ബഹിരാകാശനിലയമായ ടിയാൻഗോംഗ് – 1 കേരളത്തിലും പതിച്ചേക്കുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇ.എസ്.എ വ്യക്തമാക്കി. 2018 ജനുവരിക്കും മാർച്ചിനും ഇടയിൽ നിലയം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നുമെന്ന് ഇ.എസ്.യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. എല്ലാവിധത്തിലും നിയന്ത്രണം നഷ്ടമായതിനാൽ നിലയം എന്ന് ഭൂമിയിൽ പതിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബഹിരാകാശത്ത് നിന്ന് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രലോകം കണക്ക് കൂട്ടുന്നത്.
2011ലാണ് ടിയാൻഗോംഗ് -1 ചൈന വിക്ഷേപിച്ചത്. 8500 കിലോ ഭാരമുള്ള ബഹിരാകാശ നിലയത്തിന് 12 മീറ്റർ നീളമാണുള്ളത്.
Leave a Reply