തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ശശീന്ദ്രന് കുറ്റക്കാരനാണോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് പി.കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
ഫോണ്‍വിളി ഉണ്ടായ സാഹചര്യവും ഫോണ്‍ വിളിയുടെ ശബ്ദരേഖയും കമ്മീഷന് പരിശോധിച്ചു. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണമെന്ന നിര്‍ദേശം കമ്മീഷന് റിപ്പോര്‍ട്ടില്‍ മുന്നോട്ട് വെക്കുന്നു. മാധ്യമങ്ങളെ നയിക്കേണ്ടത് സാമൂഹിക സാഹചര്യങ്ങളാണെന്നും വാണിജ്യ താല്‍പര്യങ്ങളാകരുതെന്നും റിപ്പോര്‍ട്ടിലുണ്ട്. പല തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാര്‍ കമ്മീഷന് മുന്നില്‍ ഹാജരായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനും പ്രസ് കൗണ്‍സിലിനും അയക്കും. എന്‍സിപി എംഎല്‍എമാരില്‍ കുറ്റവിമുക്തരായി എത്തുന്നയാള്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനാണ് ധാരണയെന്നതിനാള്‍ എ.കെ.ശശീന്ദ്രന് നിര്‍ണ്ണായകമാണ് ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനോട് അനുബന്ധിച്ച് മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരുന്നു.
Leave a Reply