കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ കുടുങ്ങിയിരിക്കുകയാണ്. ഭാഗ്യ ചിഹ്നമായ ആനയ്ക്ക് പേര് ചോദിച്ചതാണ് മെട്രോ അധികൃതർ ഇങ്ങനൊരു പണി സ്വപ്നത്തിൽ പോലും പ്രതീഷിച്ചില്ല . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരിടണമെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെട്ടതാണ് മെട്രോ അധികൃതരെ കുഴപ്പത്തിലാക്കിയത്. കുമ്മനം രാജശേഖരനെ ആദരിക്കുന്ന രീതിയിലുള്ള ഒരു പേരെന്ന നിലയിലല്ല സോഷ്യല്‍ മീഡിയ നിര്‍ദ്ദേശിക്കുന്ന പേര് എന്നതാണ് കുഴപ്പം. യാതൊരു സ്ഥാനവും വഹിക്കാതെ മെട്രോയുടെ ഉദ്ഘാടനത്തിന് നടത്തിയ ആ യാത്രയാണ് കുമ്മനത്തിനെ സോഷ്യല്‍ മീഡിയ ഇത്രത്തോളം ഇഷ്ടപ്പെടാന്‍ കാരണം. മത ഭാഷാ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ട നാമം കുമ്മനാന എന്നതാണ്. നാം നിര്‍ദ്ദേശിക്കുന്ന പേര് കമന്റ് ചെയ്യണം ആദ്യം. പിന്നീട് എല്ലാവരിലേക്കും പങ്കുവയ്ക്കുക. ഏറ്റവും ലൈക്ക് കിട്ടുന്ന മൂന്ന് പേരുകള്‍ മെട്രോ അധികൃതര്‍ വിലയിരുത്തി പേര് ഉറപ്പിക്കും. ഡിസംബര്‍ നാലാണ് അവസാന തിയതി. കൊച്ചി മെട്രോയുടെ പേര് നിര്‍ദ്ദേശിക്കല്‍ പോസ്റ്റിന് ഇതുവരെ 4300 ലൈക്ക് മാത്രമേയുള്ളൂ. എന്നാല്‍ കുമ്മനാന എന്ന പേര് നിര്‍ദ്ദേശിച്ച കമന്റിന് 11000 ലൈക്ക് കടന്നു. തൊട്ടുപിന്നാലെയുള്ള കുമ്മന്‍ എന്ന പേരിന് 2300 ലൈക്കുകളുണ്ട്. പിന്നാലെ ഫെയ്ക്ക് ഐഡികളുടെ രാജാവ് അശ്വതി അച്ചു എന്ന പേരുമുണ്ട്. കണ്ണന്താനം എന്ന പേരിട്ടാല്‍ ഉഗ്രന്‍ പുള്ളിംഗും സ്പീഡും ലഭിക്കുമെന്നാണ് മറ്റൊരു കമന്റ്. കുമ്മനാന എന്ന പേര് എല്ലാ പേരുകളേയും കവച്ചുവച്ച് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും കുമ്മനത്തിനോടുള്ള സോഷ്യല്‍ മീഡിയയുടെ ഇഷ്ടം വെളിപ്പെടുത്തുന്ന കമന്റുകളായതിനാല്‍ കൊച്ചി മെട്രോ ഈ പേര് തെരഞ്ഞെടുത്താലും അത്ഭുതപ്പെടാനില്ല.
Leave a Reply