വെസ്റ്റ്‌ വെയില്‍സ് ഏരിയയിലെ കാര്‍മാര്‍ത്തന്‍ , കാര്‍ഡിഗന്‍, അബരീസ്വിത്ത്, ലംപീറ്റര്‍, ഹവെര്‍ഫോര്‍ഡ് വെസ്റ്റ്‌, ടെന്‍ബി, നാബര്‍ത്ത് തുടങ്ങിയ സിറ്റികളിലെ മലയാളികള്‍ ചേര്‍ന്ന് രൂപം കൊടുത്ത വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കാര്‍ഡിഗനില്‍ വച്ച് നടന്ന ഏഴാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.

കാര്‍മാര്‍ത്തനില്‍ നിന്നുള്ള ജോസഫ് ഫിലിപ്പ് ആണ് അസോസിയേഷന്‍റെ പുതിയ പ്രസിഡന്‍റ്. സെക്രട്ടറിയായി കാര്‍ഡിഗനില്‍ നിന്നുള്ള സജി ഫിലിപ്പ്, ട്രഷറര്‍ ആയി കാര്‍മാര്‍ത്തനില്‍ നിന്നുള്ള ഷിബു മാത്യു, വൈസ് പ്രസിഡണ്ടായി പെംബ്രോക്കില്‍ നിന്നുള്ള ഷിബു തോമസ്‌, ജോയിന്‍റ് സെക്രട്ടറിയായി അലക്സ് മാമ്മന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അബരീസ്വിത്ത്, ലംപീറ്റര്‍, ഹാവേര്‍ഫോര്‍ഡ് വെസ്റ്റ്‌, ടെന്‍ബി, നാബര്‍ത്ത് എന്നീ ടൌണുകളെ പ്രതിനിധീകരിച്ച് യഥാക്രമം ജിജോ മാനുവല്‍, നിജോ ജോണ്‍, ജോസഫ് തോമസ്‌, ജോസ് കുര്യാക്കോസ്, സെല്‍വകുമാര്‍, ജോബി പാപ്പച്ചന്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.