ഒടിയന്‍ ലുക്ക് വൈറലായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് വിശേഷപ്പെട്ട സണ്‍ഗ്ലാസ് ധരിച്ചെന്ന് റിപ്പോര്‍ട്ട്. എതിരെ നില്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന ഹിഡന്‍ ക്യാമറ ഘടിപ്പിച്ച സണ്ാസ് ആണ് മോഹന്‍ലാല്‍ ധരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സണ്‍ഗ്ലാസിന്റെ മധ്യത്തിലായാണ് ക്യാമറ ഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മറ്റുളളവരുടെ പ്രതികരണം പിടിച്ചെടുക്കാനാണ് ഗ്ലാസ് ധരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് പുതിയ ലുക്കില്‍ മോഹന്‍ലാല്‍ ശനിയാഴ്ച്ച എത്തിയത്. രാവിലെ 10.30നാണ് ഷോറൂമിന്റെ ഉദ്ഘാടനം നടന്നത്.
മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുത്തതോടെ ഇന്നലെ പരിപാടിയില്‍ വന്‍ ആരാധക പ്രവാഹമാണ് ഉണ്ടായത്. ആരാധകരുടെ തിരക്ക് മൂലം ഇടപ്പളളിയില്‍ ഗതാഗത സ്തംഭനം ഉണ്ടായി. ഒടിയന്‍ ഫസ്റ്റ് ലുക്ക് വന്നതിന് ശേഷം കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതോടെ ആരാധകരുടെ സംശയങ്ങള്‍ക്ക് വിരാമമായി.
സ്‌പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ പൊതുപരിപാടിയില്‍ ലുക്ക് വെളിപ്പെടുത്തിയതോടെ വിമര്‍ശകരുടെ വായടച്ചു.
അദ്ദേഹം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മീശയില്ലാത്ത വണ്ണം കുറഞ്ഞ പുതിയൊരു മോഹന്‍ലാലിനെ തന്നെയാണ് ചിത്രത്തില്‍ കാണാനാവുക. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിപ്പിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞിരുന്നു.
ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയന്‍ ചെറുപ്പമായിരിക്കുകയാണ്.
Leave a Reply