ജിമ്മി ജോസഫ്
കാമ്പസ്ലാങ്ങിലെ പ്രശസ്തമായ ഫ്രറ്റെലി റെസ്റ്റോറന്റില്‍ വച്ച് ജനുവരി ഏഴ് ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ കലാകേരളം ഗ്ലാസ് ഗോയുടെ ക്രിസ്തുമസ് പുതുവര്‍ഷാഘോഷങ്ങള്‍ നടത്തുന്നു. പുത്തന്‍ പ്രതീക്ഷകളുടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന കലാകേരളത്തിന്റെ പ്രവര്‍ത്തകരേവരും ഒന്നിക്കുന്ന ആഘോഷ രാവില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍, ആകര്‍ഷകങ്ങളായ, സമ്മാനങ്ങള്‍, ടീം കലാകേരളം ഒരുക്കുന്ന വിഭവസമൃദ്ധമായ ക്രിസ്തുമസ് വിരുന്ന് എന്നിവ ഉണ്ടാവും. കലാകേരളത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദ്യമായ ക്രിസ്തുമസ്സ് -പുതുവത്സരാശംസകളും സ്‌നേഹപൂര്‍വ്വം നേരുന്നതോടൊപ്പം ഏവര്‍ക്കും കലാകേരളം ഗ്ലാസ് ഗോയുടെ ക്രിസ്തുമസ്-നവവത്സരാഘോഷ രാവിലേയ്ക്ക് സ്‌നേഹോഷ്മളമായ സ്വാഗതം
Leave a Reply