പത്തനംതിട്ട ജില്ലയിലെ കാര്‍ഷിക രംഗത്തിന് വേണ്ട സഹായം നല്‍കാമെന്ന യുക്മ പ്രസിഡന്റ് മാമന് ഫിലിപ്പിന്റെ വാഗ്ദാനം. കെപിസിസി ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക് തല കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മാമന് ഫിലിപ്പ് പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.
യോഗത്തില്‍ ബ്ലോക്ക് കോഓർഡിനേറ്റർ സനോജ് വർഗീസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ.കെ. റോയ്സൺ, അശോക് ഗോപിനാഥ്, രാജൻ ചേക്കുളത്ത്, പഞ്ചായത്ത് അംഗങ്ങളായ ജോമോൻ പുതുപ്പറമ്പിൽ, സാറാമ്മ ഷാജൻ, ജിജി ചെറിയാൻ മാത്യു, ടോണി വട്ടംപറമ്പിൽ, ജോസ് പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. കാർഷിക വിളകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും വിപണനത്തിന് നൂതനമാർഗം കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചു. യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്ത മാമ്മൻ ഫിലിപ്പിനെ യോഗത്തിൽ ആദരിച്ചു.
വിദേശത്ത് പല മലയാളി അസോസിയേഷനുകളുടെയും തലപ്പത്ത് എത്തിക്കഴിയുമ്പോള്‍ നാട്ടിലും തങ്ങള്‍ക്ക് ആദരവ് ലഭിക്കണം എന്ന ആഗ്രഹത്തില്‍ പലരും നടത്തുന്ന പതിവ് പ്രഹസനങ്ങളില്‍ ഒന്നായി ഈ വാഗ്ദാനം തീരില്ല എന്ന് പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ ന്യായമായും പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് യുകെ മലയാളികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയ യുക്മയുടെ പ്രസിഡന്റ് നല്കുന്ന വാഗ്ദാനം ആകുമ്പോള്‍ അത് നടപ്പിലാകും എന്ന് തന്നെയാണ് ഇവര്‍ കരുതുന്നത്.
Leave a Reply