തിരുവനന്തപുരം: മെഡിക്കല്‍ റീഇമ്പേഴ്‌സ്മെന്റ് ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈപ്പറ്റിയെന്ന ആരോപണത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം. പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ബിജെപി സസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റിനാണ് അന്വേഷണച്ചുമതല. റീ ഇമ്പോഴ്‌സ്‌മെന്റ് കൈപ്പറ്റുന്നതിനായി മന്ത്രി വ്യാജ കണക്കുകള്‍ നല്‍കിയെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് 3,81,876 രൂപ ചെലവാക്കിയെന്നും ഭക്ഷണത്തിനുള്‍പ്പെടെയുള്ള തുക സര്‍ക്കാരില്‍ നിന്ന് തിരികെ വാങ്ങിയെന്നുമാണ് ആരോപണം.
മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റിനായി സമര്‍പ്പിച്ച ബില്ലുകളില്‍ ഭക്ഷണ ബില്ലുകള്‍ തിരുകിക്കയറ്റിയെന്നാണ് ബിജെപി ഉന്നയിച്ച ആരോപണം. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.
Leave a Reply