വിഖ്യാതനായ ​ശ്രീലങ്കന്‍ താരം സനത്​ ജയസൂര്യയെ അറിയാത്ത ക്രിക്കറ്റ്​ ആരാധകര്‍ ഉണ്ടാവില്ല. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരവും മുന്‍ നായകനുമായ ജയസൂര്യ കാല്‍ മുട്ടിനേറ്റ പരിക്ക്​ കാരണം ഇപ്പോള്‍ നടക്കുന്നത്​ ഉൗന്നുവടിയുമായി. 48 വയസ്സുകാരനായ ജയസൂര്യക്ക്​ പരിക്കേറ്റിട്ട്​ മാസങ്ങളായെങ്കിലും വാര്‍ത്തകളില്‍ നിറയുന്നത്​ താരത്തി​​ന്റെ ഉൗന്നു വടിയുമേന്തിയുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മുതലാണ്​. ഉടന്‍ തന്നെ മികച്ച ചികിത്സക്കായി താരം മെല്‍ബണിലേക്ക്​ പോകും. ഒരു മാസത്തോളം ചികിത്സക്കും ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനും ശേഷമായിരിക്കും ജയസൂര്യ ലങ്കയിലേക്ക്​ തിരിക്കുക. ലങ്കക്ക്​ വേണ്ടി 445 ഏകദിനങ്ങളും 110 ടെസ്​റ്റുകളും 31 ട്വന്‍റി ട്വന്‍റിയും കളിച്ച ജയസൂര്യ നിരവധി റെക്കോര്‍ഡുകളും ത​​ന്റെ പേരിലാക്കിയിരുന്നു. ​ ഐ.പി.എല്ലി​​ന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിന്​ വേണ്ടിയും ബാറ്റേന്തി. സചിന്‍ ടെണ്ടുല്‍കറിനും ബ്രയാന്‍ ലാറക്കും റിക്കി പോണ്ടിങ്ങിനുമൊക്കെ തുല്ല്യനായിരുന്ന താരത്തി​​ന്റെ ഉൗന്ന്​ വടിയുമേന്തിയുള്ള ചിത്രം വേദനയുണ്ടാക്കുന്നതാണെന്നാണ്​ സാമൂഹ്യ മാധ്യമങ്ങളിലെ സംസാരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ