തിരുവനന്തപുരം: ബുധനാഴ്ച്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. പ്രട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ ടാകസി, ചരക്ക് ലോറി, എന്നിവര്‍ പണിമുടക്കിന്റെ ഭാഗമാകും. സംയുക്ത സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവില്‍ ഡീസല്‍ വില ലിറ്ററിന് 65 രൂപക്കും പെട്രോള്‍ വില 75 രൂപക്കും മുകളിലാണ്. ഡീസല്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് പെട്രോള്‍ ഡീസല്‍ നിരക്കില്‍ ഉയര്‍ന്ന വില ഈടാക്കുന്നത്.