ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകൾക്കു നേരെ വ്യാപക അക്രമം. ആലപ്പറമ്പ് 17ാം മൈലിലെ വടക്കേ തോട്ടത്തിൽ വി.കെ.സൈനബയുടെ സഫ്നാസ് മൻസിലിനു നേരെ നടന്ന അക്രമത്തിൽ വീടിന്റെ ജനൽചില്ലുകളും എസിയും ഫർണിച്ചറും അടിച്ചുതകർത്തു.

നെല്ലോളി റയീസിന്റെ വീട്ടിൽ ഫർണിച്ചറും മറ്റും നശിപ്പിക്കപ്പെട്ട നിലയിൽ.
നെല്ലോളി റയീസിന്റെ വീട്ടിൽ ഫർണിച്ചറും മറ്റും നശിപ്പിക്കപ്പെട്ട നിലയിൽ.
സമീപത്തെ വടക്കേ തോട്ടത്തിൽ അബ്ദുൽ സലാമിന്റെ വീടിനു നേരെയും അക്രമമുണ്ടായി. ആലപ്പറമ്പിലെ വടക്കേ തോട്ടത്തിൽ പൗക്കാച്ചി അബ്ബാസിന്റെ വീട്ടിൽ നടന്ന അക്രമത്തിൽ ഫർണിച്ചർ നശിപ്പിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തീവച്ചു നശിപ്പിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആലപ്പറമ്പിലെ എ.ടി.കുഞ്ഞഹമ്മദിന്റെ വീട്ടിലും അക്രമികൾ വ്യാപകമായ നാശനഷ്ടമുണ്ടാക്കി. പൂഴിയോട്ടെ കെ.കദീജയുടെ വീട്ടിൽ നടന്ന അക്രമത്തിൽ ഫ്രിജും വീട്ടുപകരണങ്ങളും ജനൽചില്ലുകളും അടിച്ചുതകർത്തിട്ടുണ്ട്.ഓലായിക്കരയിൽ എസ്ഡിപിഐ പ്രവർത്തകൻ നെല്ലോളി റയീസിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. തൊക്കിലങ്ങാടിയിൽ എസ്ഡിപിഐ പ്രവർത്തകൻ ബഷീറിന്റെ വീടിനു നേരെയാണ് അക്രമം.