തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മദ്യത്തിന്റെ നികുതി ഘടന പരിഷ്‌കരിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനു വില്‍പന നികുതിയില്‍ കാര്യമായ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമാക്കി. ബിയറിന് 100 ശതമാനമായാണ് നികുതി വര്‍ദ്ധിപ്പിച്ചത്.
400 രൂപയ്ക്ക് മേല്‍ വിലയുള്ള വിദേശമദ്യത്തിന്റെ വില്‍പന നികുതി 210 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി വിദേശമദ്യങ്ങളുടെയും വൈനിന്റെയും ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. വിദേശമദ്യത്തിന്റെ അനധികൃത വില്‍പനയിലൂടെയുള്ള വരുമാന നഷ്ടം തടയുന്നതിന് ഇറക്കുമതി സര്‍ക്കാര്‍ നേരിട്ട് ചെയ്യും.
ഇറക്കുമതിയില്‍ ഒരു കെയിസിന് 6000 രൂപ വരെ തീരുവ ചുമത്താനാണ് പദ്ധതി. ഇറക്കുമതി ചെയ്യുന്ന വൈനിന് കെയിസ് ഒന്നിന് 3000 രൂപയാണ് പുതുക്കിയ തീരുവ. സര്‍വീസ് ചാര്‍ജ് അബ്കാരി ഫീസ് എന്നിവയിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഇവയിലൂടെ 60 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യത്തിന് നേരത്തേ ഈടാക്കിയിരുന്ന സര്‍ചാര്‍ജ്, സാമൂഹ്യസുരക്ഷാ സെസ് എന്നിവ എടുത്തു കളഞ്ഞിട്ടുണ്ട്.
Leave a Reply