വിവാഹം എന്നത് രണ്ടുപേരുടെ ജീവിതത്തിന്റെ പുതിയ തുടക്കത്തേക്കാള്‍ രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ്. വിവാഹം എന്നത് ഒരു സൗഹൃദ ബന്ധം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട്തന്നെ വിവാഹത്തിന് മുന്‍പ് രണ്ട്പേരും പരസ്പരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു പരസ്പര ധാരണ ഉണ്ടാകാറില്ല. അതുകൊണ്ടാണ് വിവാഹമോചനങ്ങള്‍ കൂടിവരുന്നത്. ജീവിതകാലം മുഴുവന്‍ നിലനിൽക്കേണ്ട ഒന്നാണ് വിവാഹം എന്നത്. ഏതൊരു പുരുഷനും അതിനാല്‍തന്നെ നിങ്ങള്‍ ശരിയായ ആളെയാണ് തിരഞ്ഞടുത്തിരിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നിങ്ങളെ ഇഷ്ടപ്പെടുന്ന, മനസിലാക്കുന്ന, സംരക്ഷിക്കുന്ന ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം എല്ലാ കാലത്തും നിലനില്ക്കുന്നതും ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നിറയ്ക്കുന്നതുമായിരിക്കും. പക്ഷെ നിങ്ങള്ക്കിണക്കാത്ത ഒരാളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലോ അതോടെ ജീവിതം നായനക്കി എന്ന് തന്നെ പറയാം. നിങ്ങള്‍ക്ക് ഇണങ്ങിയ ആളെ തന്നെയാണോ നിങ്ങള്‍ കണ്ടുപിടിച്ചത് എന്ന് അറിയാന്‍ ചില മാര്‍ഗങ്ങള്‍.
അമിത സ്വാര്‍ത്ഥത ബന്ധത്തിന്റെ ആദ്യ കാലങ്ങളില്‍ അല്പം സന്തോഷം നല്‍കും എങ്കിലും, പിന്നീടത് ബാധ്യതയാകും. ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാക്കാനും ഈ സ്വാര്‍ത്ഥത ഒന്ന് മാത്രം മതി. സ്വാര്‍ത്ഥത അമിതമാണെങ്കില്‍ അവര്‍ നിങ്ങള്ക്കിണങ്ങാത്ത പങ്കാളിയായിരിയ്ക്കും എന്ന് ഉറപ്പാണ്. നിരവധി മുന്കാമുകന്മാര് ഉണ്ടായിരുന്നു എങ്കില്‍ നിങ്ങളും അതിലൊരാളായി മാറാനുള്ള സാധ്യത കൂടുതലാണ്. പരസ്പരമുള്ള ബന്ധത്തെ അത്ര ഗൗരവത്തോടെ കാണുന്ന പ്രകൃതമായിരിക്കില്ല പെണ് കുട്ടിയുടേത്. ഇതും നിങ്ങള്ക്കനുയോജ്യയല്ല അവള് എന്നതിന്റെ ലക്ഷണമാണ്.
സ്നേഹം കൊണ്ടുള്ള സ്വാര്‍ത്ഥതയുടെ ഭാഗമായി അല്പ സ്വല്പം വാശിയുള്ള പങ്കാളിയെ ഏതൊരു വ്യക്തിയും ഇഷ്ടപ്പെടും. എന്നാല്‍ , ഇത് പരിധി വിടാതെ നോക്കണം എന്ന് മാത്രം. ബന്ധുക്കളുമായി ഇടപഴകരുത്, സുഹൃത്തുകളെ കാണരുത് ഇപ്പോഴും എന്റെ അടുത്ത് വേണം തുടങ്ങിയ നിര്‍ബന്ധബുദ്ധി കാര്യങ്ങള്‍ അവതാളത്തിലാക്കും എന്ന് തീര്‍ച്ച.
നിങ്ങളെ ഒഴിവാക്കി സുഹൃത്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുകയും അവരോടൊത്ത് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങളുടെ പങ്കാളി എങ്കില്‍ ഉറപ്പിച്ചു കൊള്ളൂ, ഈ ബന്ധം അധികനാള്‍ മുന്നോട്ടു പോകില്ല. ഓരോ വ്യക്തിക്കും അവരുടേതായ വ്യക്തിത്വം ഉണ്ട്. എന്നാല്‍ താന്‍ പിടിച്ച മുയലിനു കൊമ്പ് 3 എന്ന വാശി പോലെ, ഇതു വിധേനയും തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് ഒത്ത് മാറാന്‍ ശഠിക്കുന്ന പങ്കാളികള്‍ ഭാവിയില്‍ തലവേദനയാകും. മാത്രമല്ല പെണ്‍കുട്ടിയുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പെരുമാറുന്നതിനായി സ്വന്തം വ്യക്തിത്വം മറച്ച് വച്ച് മറ്റൊരാളായി പെരുമാറുക എന്നത് പുരുഷന്റെ വ്യക്തിത്വത്തെ വില്ക്കുന്നതിനു തുല്യമാണ്. മറിച്ചും അങ്ങനെ തന്നെ.
കൂടുതല്‍ സമയം അവള്‍ക്കൊപ്പം ചെലവിടുന്നത് ഒഴിവാക്കാന്‍ കാരണം കണ്ടെത്താറുണ്ടോ? സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണോ കൂടുതല്‍ സുഖപ്രദമായി തോന്നുന്നത്. എങ്കില്‍ നിങ്ങളുടെ തിരഞ്ഞെടുപ്പ് തെറ്റാണന്ന് പറയാം. അസൂയക്കാരായ പെണ്‍കുട്ടികള്‍ക്ക് നല്ല ഭാര്യമാരാവാന് സാധിക്കില്ല. അവര്‍ അധികം വൈകാതെ നിങ്ങളെ നിയന്ത്രിച്ച് തുടങ്ങും. നിങ്ങള്‍ ചെയ്യുന്നതില്‍ അവള്‍ക്ക് താല്പര്യമുണ്ടോ? അതോ നിങ്ങളുടെ ഹോബികളില്‍ താല്പര്യമുണ്ടെന്ന് നടിക്കുകയാണോ? ദമ്പതികള്‍ക്ക് പൊതുവായ താല്പര്യങ്ങളുണ്ടെങ്കില് വിവാഹബന്ധം സന്തോഷപ്രദവും നിലനില്ക്കുകയും ചെയ്യും.
പുരുഷന്മാര് വീട്ടിൽ വരുന്ന ബില്ലുകൾ അടയ്ക്കുക എന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍, നിങ്ങളുടെ വീട്ടിലെ വരവ് ചെലവ് കണക്കുകൾ അറിയാന്‍ പെണ്‍കുട്ടി തീരെ താല്പര്യം കാണിക്കുന്നില്ല എങ്കില്‍ നിങ്ങള്ക്കനുയോജ്യയാണോ അവള് എന്ന് ഒന്നു കൂടി ചിന്തിക്കുക. ഗൗരവമുള്ള സംസാരങ്ങളേക്കാള്‍ നിങ്ങളുടെ പ്രശംസകള്‍ കേള്‍ക്കാനാണ് പങ്കാളി ഇഷ്ടപ്പെടുന്നത് എങ്കില്‍ അവള് നിങ്ങള്ക്കിണങ്ങുന്നവളാണോ എന്ന് ചിന്തിക്കണം.
നിങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ നിര്‍ദ്ദേശങ്ങളും ആജ്ഞകളുമായി നിങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ശീലം അവള് നിങ്ങള്‍ക്ക് ഇണങ്ങില്ല എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. നിങ്ങളുടെ ഭാര്യക്ക് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കാനും വിജയകരമായി ചെയ്യാനും കഴിവുണ്ടാകണം. അലസയും ആശ്രിതത്വമുള്ളവളുമായ ഭാര്യക്ക് നിങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനാവില്ല. ഒന്ന് പറയാം പ്രേമത്തിനു കണ്ണില്ലായിരിക്കാം , എന്നാല്‍ വിവാഹം കണ്ണുതുറപ്പിക്കുക തന്നെ ചെയ്യും… ഇത് സത്യമാണ്
Leave a Reply