തപാലിലൂടെ ലഭിച്ച കത്തിനുള്ളിലെ പൊടി ശ്വസിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപ് ആശുപത്രിയില്‍. ട്രംപിന്റെ മകന്റെ വിലാസത്തി്ല്‍ വന്ന കത്തിനുള്ളിലെ വിഷപ്പൊടി എന്ന് സംശയിക്കുന്ന ഒരു വെളുത്ത പൊടി ശരീരത്തില്‍ വീണതോടെയാണ് വെനീസയ്ക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായത്. വെനീസയുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രംപിന്റെ മൂത്തമകന്‍ ജൂനിയര്‍ ഡൊണാള്‍ഡിന്റെ ഭാര്യയാണ് വെനീസ.

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലുള്ള വസതിയിലാണ് ട്രെംപിന്റെ മകനും കുടുംബവും താമസിക്കുന്നത്. ഈ വിലാസത്തിലേക്ക് വന്ന കത്ത് തുറന്ന നോക്കിയപ്പോള്‍ കത്തിനുള്ളില്‍ ഉണ്ടായിരുന്ന വെളുത്ത പൊടി വെനീസയുടെ ശരീരത്തിലേക്ക് വീണു. ഇതോടെ വെനീസയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും ഉടന്‍ തന്നെ വനീസ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ന്യൂയോര്‍ക്ക് പൊലീസ് വക്താവ് കാര്‍ലോസ് നീവെസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം പരിശോധനിയല്‍ പൊടി അപകട സാധ്യതയുള്ളതല്ലെന്ന് കണ്ടെത്തി. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭയാനകമായ സ്ഥിതിവിശേഷത്തില്‍ വെനീസയും തന്റെ കുഞ്ഞുങ്ങളും സുഖം പ്രാപിച്ചെന്ന് ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റിലൂടെ അറിയിച്ചു. സംഭവത്തില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പൊടിയാണ് കത്തിലുണ്ടായിരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.

ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.