ഒരു കുടുംബത്തിലെ നാല് പേരെയും ആക്രമിച്ച സംഭവത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോടഞ്ചേരിയിലായിരുന്നു സംഭവം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി തമ്പി ,റജീഷ്, സരസമ്മ ജോയി, സെയ്തലവി, ബിനോയ്, രഞ്ചിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തു. ഗര്‍ഭിണിയുടെ വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 28 രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കും അയല്‍വാസി പ്രജീഷില്‍ നിന്നു മര്‍ദ്ദനമേറ്റത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗര്‍ഭിണിയായ ജ്യോത്സ്‌നയ്ക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. സിബിക്കും ജ്യോത്സ്‌നയ്ക്കും മൂന്നും ഏഴും വയസുള്ള രണ്ടുകുട്ടികള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഇവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.അതെ സമയം അയല്‍വാസിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്ന വിവരം പൊലീസില്‍ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നും സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കോടഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയിട്ടിലായിരുന്നു. അക്രമികളെ പിടികൂടാതെ കോടഞ്ചേരി പൊലീസ് നിസംഗതപുലര്‍ത്തുന്നതായി പരാതി ഉയർന്നകേട്ടതിനു ശേഷമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.