അമരത്തിലൂടെ മമ്മൂട്ടിയുടെ മകളായി മലയാളികളുടെ ഹൃദയം കീഴടക്കിയ നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ അൻപളകൻ ജോർജ് ആണ് വരൻ. യുഎസിൽ ഡോക്ടറാണ് ഇദ്ദേഹം. മുൻപ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്ബൈ പറഞ്ഞിരുന്നു. രണ്ടു മകളാണ് മാതുവിന്‌, ജെയ്മിയും ലൂക്കും. മകൾ ജെയ്മി എട്ടിലും മകൻ ലൂക്ക് ആറാം ക്ലാസിലുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM

നാലുവർഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് മാതു ജേക്കബുമായി വേർപിരിയുന്നത്. കഴിഞ്ഞ കുറേ കാലമായി മക്കളുമൊത്ത് ന്യൂയോർക്കിലെ അപ്പാർട്ട്മെന്റിൽ ഡാൻസ് ക്ലാസ് നടത്തി ഒതുങ്ങി കഴിഞ്ഞുകൂടുകയാണ് താരം. വിവാഹത്തിനു മുൻപേ മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു