കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അനുയായിയാണ് താനെന്നാണ് ജയരാജന്റെ ധാരണയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരപ്പന്തലില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന കെ.സുധാകരന്‍.

കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയായ ഭരണാധികാരിയെപ്പോലെയാണ് ജയരാജന്റെ പെരുമാറ്റം എല്ലാത്തിനും മുകളില്‍ താനാണെന്ന് അദ്ദേഹത്തിന്റെ ധാരണ. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് ജയരാജന്‍ ചെയ്യുന്നത്. കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ കൈയ്യിലാണ് എന്ന ധാരണയുണ്ടെങ്കില്‍ അതൊരു അസുഖമാണ്. ഒരു തരം ഭ്രാന്താണ് ഇതെന്നും കെ.സുധാകരന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്. ഈ തോന്നല്‍ പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ തിരുത്തിലിന് ഇറങ്ങിത്തിരിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കി. ശുഹൈബിന് വധിച്ചവരുടെ സംഘം പരിശീലനം സിദ്ധിച്ച ക്രിമിനലുകളണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. ആകാശ് തില്ലങ്കേരി കൊലയാളി സംഘത്തില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ശുഹൈബിനെ വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞതെന്നും സുധാകരന്‍ പറയുന്നു.