ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിൻ എഫ്സി ഗോള്‍ രഹിത സമനില വഴങ്ങിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. എന്നാലും സാങ്കേതികമായി ബ്ലാസ്‌റ്റേഴ്‌സ് ഇനിയും ലീഗില്‍ നിന്നും പുറത്തായിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന് ഇനി അവശേഷിക്കുന്നത് ഒരു മത്സരം മാത്രമാണ്. അവസാന മൽസരത്തിൽ ശക്തരായ ബെംഗ്ളൂരു എഫ്സിക്കെതിരെ ജയവും ഭാഗ്യത്തിന്റെ അകമ്പടിയുമുണ്ടെങ്കിൽ അവസാന നാലിൽ ഇടംപിടിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജംഷഡ്പൂര്‍ എഫ്‌സി ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയും മാത്രം വഴങ്ങുകയോ രണ്ടിലും തോല്‍ക്കുകയോ വേണം. കൂടാതെ എഫ്‌സി ഗോവ അവശേഷിക്കുന്ന മൂന്ന് മൽസരങ്ങളില്‍ ഒന്നില്‍ തോല്‍ക്കണം. അത് ജംഷഡ്പൂരിനോട് ആകുകയും അരുത്. കൂടാതെ മുംബൈ എഫ്‌സി അടുത്ത രണ്ട് മൽസരവും തോല്‍ക്കുകയോ ഒരു ജയവും സമനിലയും ആകുകയോ വേണം. ഇങ്ങനെയെല്ലാം ഒത്തുവന്നാൽ ബ്ലാസ്‌റ്റേഴ്‌സിന് നാലാമതായി പ്ലേഓഫില്‍ ഇടംപിടിക്കാം. 17 മൽസരങ്ങളിൽ നിന്ന് 25 പോയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.