ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീദേവിയുടെ മരണവാർത്ത വിശ്വസിക്കാൻ ഇനിയും ഇന്ത്യൻ സിനിമാലോകത്തിന് ആയിട്ടില്ല എന്നത് ഒരു സത്യം. അനുശോധനങ്ങകളും ഓർമ്മ പങ്കുവെക്കലുമായി സിനിമാലോകം. ബോളിവുഡിലെ ഇരുപത്തിനാല് കാരറ്റ് ഗോൾഡായിരുന്ന ശ്രീദേവി എല്ലാവരുടെയും ഓർമ്മകളിൽ താങ്ങി നിൽക്കും എന്നത് ഒരു യാഥാർഥ്യം മാത്രം.

എന്നാൽ അവസാനമായി ദുബൈയിൽ വച്ച് നടന്ന വിവാഹ പാർട്ടിയിൽ നൃത്തം ചെയ്യുന്ന ശ്രീദേവിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നതും ഷെയർ ചെയ്യപ്പെടുന്നതുമായ വീഡിയോ. സ്വന്തം മകളുടെ സിനിമ പുറത്തുവരാൻ കാത്തിരിക്കെയാണ് മരണം ശ്രീദേവിയെ കീഴ്‌പ്പെടുത്തിയത്. ശ്രീദേവിയുടെ അവസാനത്തെ ഡാൻസ് കാണാം

[ot-video][/ot-video]

അതേസമയം നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയില്‍ ഇന്നു തന്നെ എത്തിക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് വരാതെ മരണകാരണത്തില്‍ ഉള്‍പ്പെടെ ഒന്നും പറയാനാകില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്കു കൊണ്ടു പോകും എന്നാണ് അറിയാന്‍ കഴിയുന്നത്. നിലവില്‍ അല്‍ ഖിസൈസിലുള്ള പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ഇവിടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. അവര്‍ മാധ്യമ പ്രവര്‍ത്തകരെ കാണാനും തയാറായിട്ടില്ല. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ശ്രീദേവിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ട്.മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കും മുന്‍പ് നിയമനടപടികള്‍ പൂര്‍ത്തിയാക്കണം. ഫൊറന്‍സിക് റിപ്പോര്‍ട്ടുള്‍പ്പെടെ ലഭിക്കാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. അതിനു ശേഷമായിരിക്കും മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുകയെന്ന് കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.

അതേസമയം സ്വാഭാവിക മരണമായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു സാധ്യതയില്ലെന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ മൃതദേഹം കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. മുംബൈയിലേക്കു കൊണ്ടു പോകുന്നത് ഇനിയും വൈകാനും സാധ്യതയുണ്ട്.