ജോര്‍ജ് എടത്വ
യുകെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ ഏറെ പ്രാധാന്യം വഹിക്കുന്ന ലെസ്റ്ററിലെ മലയാളികളുടെ ഏക കൂട്ടായ്മയായ കേരളാ കമ്മ്യുണിറ്റിയുടെ 2018-2019 വര്‍ഷത്തെ ഭരണ സമിതിയെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ വെച്ച് തെരഞ്ഞെടുത്തു. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഒപ്പം പരിചയസമ്പന്നതയ്ക്കും മുന്‍ഗണന നല്‍കിയാണ് ഇരുപത് അംഗ പ്രവര്‍ത്തകസമിതിയെ തെരെഞ്ഞെടുത്തിരിക്കുന്നത്.
പ്രസിഡണ്ട്-ബിന്‍സി ജെയിംസ്, സെക്രട്ടറി-ടെല്‍സ്മോന്‍ തോമസ്, ട്രഷറാര്‍-ബിനു ശ്രീധരന്, വൈസ് പ്രസിഡന്റുമാര്‍-അനീഷ് ജോണ്‍ , അശോക് കൃഷ്ണന്, ജോയിന്റ് സെക്രട്ടറിമാര്‍-എബി പള്ളിക്കര, റോസ്മേരി സഞ്ജു, ആര്‍ട്ട്സ് കോഡിനേറ്റേഴ്സ്, ദിലീപ് ചാക്കോ, ബാലു പിള്ള, സ്പോര്‍ട്സ് കോഡിനേറ്റേഴ്സ്-കിരണ്‍ നായര്‍, ജ്യോതിസ് ഷെറിന്, ചാരിറ്റി-ബെന്നി പോള്‍, മായ ഉണ്ണി, ഇന്‍വെന്റ്ററി ടീം-ബിനു ശ്രീധരന് , ലൂയിസ് കെന്നഡി, വര്‍ഗീസ് വര്‍ക്കി ഇവരെ കൂടാതെ അജയ് പെരുമ്പലത്ത്, ധനിക് പ്രകാശ്, ജോസ് തോമസ്, ജോര്‍ജ്ജ് എടത്വ, തുടങ്ങിയവര്‍ എക്സിക്യുട്ടിവ് കമ്മറ്റിയില്‍ അംഗങ്ങള്‍ ആയിരിക്കും
ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ ക്രിസ്മസ് ന്യുയര്‍ കുടുംബ സംഗമം ശിശിരോത്സവം എന്ന പേരില്‍ ബ്രോണ്‍സ്റ്റന്‍ വെസ്റ്റ് സോഷ്യല്‍ സെന്ററില്‍ വച്ച് നടന്നു. ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയുടെ ക്രിസ്മസ് കരോളില്‍ സമാഹരിച്ച തുക കോട്ടയം മെഡിക്കല്‍ കോളജില്‍ അന്നദാനം നടത്തുന്ന നവജീവന്‍ ട്രസ്റ്റിനു കൈമാറി. ലെസ്റ്റെറിലെ സ്വന്തം കലാകാരന്മാരുടെ ഓര്‍ക്കസ്ട്രയായ ലെസ്റ്റര്‍ ലൈവ് കലാസമിതിയുടെ ലൈവ് ഗാനമേളയും ലെസ്റ്ററിലെ മലയാളി വീട്ടമ്മമാരുടെ ചാരിറ്റി സംഘടനയായ എയ്ഞ്ചല്‍ ചാരിറ്റിയുടെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നിറഞ്ഞ ഫുഡ് കൗണ്ടറുകളും ശിശിരോത്സവം-2018നെ വേറിട്ടതാക്കി
Leave a Reply