പ്രണവ് രാജ്
അഗര്‍ത്തല : ത്രിപുരയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ ഭരണം നേടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ബി ജെ പി ഇതിനോടകം നടത്തി കഴിഞ്ഞു . ഇത് എങ്ങനെയാണെന്ന് അറിയണമെങ്കില്‍ ആറേഴ് മാസങ്ങള്‍ക്ക് മുന്‍പ് ത്രിപുരയിലെ ബി ജെ പി യുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവ് പറഞ്ഞ ചില കാര്യങ്ങള്‍ കൂടി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.
” വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാട്ടിയിട്ടാണെങ്കിലും ത്രിപുരയില്‍ ബി ജെ പി ഭരണം പിടിക്കുമെന്നായിരുന്നു ത്രിപുരയിലെ ബി ജെ പിയുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവിന്റെ വെല്ലുവിളി . സി പി എമ്മിന്റെ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സി പി എം ന് വോട്ട് ചെയ്താല്‍ പോലും അതും താമരയ്ക്ക് മാത്രമേ രേഖപ്പെടുത്തുവെന്നും ദേവ് പറഞ്ഞിരുന്നു . മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ചെയ്തതുപോലെ ത്രിപുരയിലും ഞങ്ങള്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ച് ഭരണം നേടുമെന്നും , ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാനും ബിപ്ലാപ് കുമാര്‍ ദേവ് ത്രിപുരയിലെ സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു ” .
ഈ വെല്ലുവിളിയെ സാധൂകരിക്കുന്നതായിരുന്നു ഇപ്രാവശ്യത്തെ ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് . കഴിഞ്ഞ ആഴ്ചയില്‍ നടന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നതായി സി പി എം നേതാവ് സീതാറാം യെച്ചൂരി തന്നെ വ്യക്തമാക്കിയിരുന്നു . പല ബുത്തുകളിലും ഉപയോഗിച്ച ഒട്ടുമിക്ക വോട്ടിംഗ് മെഷീനിലും ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും ബി ജെ പിക്ക് മാത്രം വോട്ട് പോകുന്നുവെന്നാണ് പരാതി ഉയര്‍ന്നത് . ഉത്തര്‍പ്രദേശ് , പഞ്ചാബ് , ഗുജറാത്ത് , ഗോവ , മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നതായി പരാതി ഉയര്‍ന്നിരുന്നു .
ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ കാര്യങ്ങള്‍ എല്ലാം ത്രിപുരയിലെ ബി ജെ പി യുടെ പ്രസിഡന്റ് ബിപ്ലാപ് കുമാര്‍ ദേവ് പറഞ്ഞ രീതിയില്‍ തന്നെ ത്രിപുരയില്‍ ബി ജെ പി ഭരണത്തില്‍ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു . കാരണമെന്തെന്ന് ഭരണം നേടാന്‍ കുറെ നാളുകളായി ബി ജെ പി ഉപയോഗിക്കുന്ന ചില തന്ത്രങ്ങളെ നിങ്ങള്‍ വിലയിരുത്തിയാല്‍ മാത്രം മതി . മറ്റ് സംസ്ഥാനങ്ങളിലെ പോലെ ത്രിപുരയിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ ബി ജെ പി എങ്ങനെയാണ് ഭരണം നേടുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയുക.
അതിനുവേണ്ടി ആദ്യമായി അവര്‍ ചെയ്യുന്നത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് . അതിനായി ബി ജെ പി ക്ക് യാതൊരു പ്രയോജനങ്ങളും ഇല്ലാത്ത സംസ്ഥാനങ്ങളില്‍ നടക്കുന്ന ബൈ ഇലക്ഷനില്‍ ഒന്നോ , രണ്ടോ സീറ്റുകളില്‍ മനപ്പൂര്‍വം തോറ്റു കൊടുക്കുക എന്നതാണ് . അങ്ങനെ സ്വയം തോറ്റുകൊടുത്തുകൊണ്ട് ഇതേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ ബി ജെ പി ക്കും വിശ്വാസമാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ അഗീകരിക്കും .
അതിനുശേഷം നിയമസഭ , ലോകസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായി രാജ്യത്തെ ഒട്ടുമിക്ക ദൃശ്യ മാധ്യമങ്ങളിലും , അച്ചടി മാധ്യമങ്ങളിലും ബി ജെ പി യുടെ സ്വാധീനം ഉറപ്പിക്കുക എന്നതാണ് . മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയും , ബി ജെ പി അനുകൂല ബിസ്സിനസ്സുകാരെ കൊണ്ട് ചാനലുകള്‍ വിലയ്ക്ക് വാങ്ങിപ്പിച്ചും , ചാനലുകളിലെ ഓഹരികള്‍ എടുപ്പിച്ചും അവരെ പാട്ടിലാക്കി ബി ജെ പി അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാക്കി നിര്‍ത്തും . അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ബി ജെ പി അനുകൂല പ്രചാരണം നടത്താന്‍ പി ആര്‍ കമ്പനികള്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കി ആയിരക്കണക്കിന് ഐ റ്റി പ്രൊഫഷണലുകളെ തയ്യാറാക്കി നിര്‍ത്തും .
രണ്ടാമതായി , ചെറുതും വലുതുമായ എല്ലാ കക്ഷികളെയും വന്‍ വാഗ്ദാനങ്ങള്‍ നല്‍കി ബി ജെ പി മുന്നണിയിലേക്ക് കൊണ്ട് വരും . ഉദാഹരണത്തിന് കേരളത്തില്‍ ബി ഡി ജെ എസ്സിനെയും , നാഗാലാന്‍ഡില്‍ നാഗാ ലിബറേഷനെയും കൂട്ടിയതുപോലെ . എന്നിട്ട് ഇവര്‍ക്കിടയില്‍ നിന്ന് തീവ്ര സവര്‍ണ്ണഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കും , ചുരുക്കം ചില ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്കും മത്സരിക്കാന്‍ സീറ്റ് നല്‍കും . മറ്റുള്ളവരെ പണം നല്‍കിയും , സ്ഥാനമാനങ്ങള്‍ നല്‍കിയും ഒതുക്കും . അല്ലാത്തവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും . എന്നിട്ട് ബി ജെ പി ജയിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരെ മാത്രം ഏറ്റവും കൂടുതല്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഉള്ള സ്ഥലങ്ങളില്‍ മത്സരിപ്പിക്കും . അതായത് ഓ രാജഗോപാലിനും , കെ സുരേന്ദ്രനും സീറ്റ് നല്‍കിയതുപോലെ . മറ്റുള്ളവരെ തോല്‍പ്പിക്കേണ്ട സ്ഥലങ്ങളിലും മത്സരിപ്പിക്കും . ഇവര്‍ പിന്നീട് ബി ജെ പി മുന്നണി വിട്ടുപോയാലും പാര്‍ട്ടിക്ക് നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഇവരെ ജയസാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ മത്സരിപ്പിക്കുന്നത് . ഉദാഹരണം ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികള്‍ .
മൂന്നാമതായി , ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വന്‍ രീതിയില്‍ പണം ചെലവഴിച്ച് പ്രചാരണം തുടങ്ങും . പ്രചാരണം തുടങ്ങുന്ന സമയത്ത് അതാത് സംസ്ഥാനത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് വര്‍ഗ്ഗീയതയുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തും . ഉദാഹരണത്തിന് യുപിയില്‍ മുസ്ലീംങ്ങളെ പ്രീണിപ്പെടുത്താന്‍ ‘ മുത്തലാക്ക് ‘ വിഷയവും , നാഗാലാന്‍ഡില്‍ ക്രിസ്ത്യാനികളെ പ്രീണിപ്പെടുത്താന്‍ ‘ ക്രിസ്ത്യാനികള്‍ക്ക് തീര്‍ത്ഥാടനത്തിന് പോകാന്‍ പണം നല്‍കാം ‘ എന്ന വിഷയവും , ഗോവയില്‍ ക്രിസ്ത്യാനികളെ പ്രീണിപ്പെടുത്താന്‍ ‘ ബീഫ് കഴിക്കാന്‍ അനുവാദം നല്‍കും ‘ എന്ന വിഷയവും പറഞ്ഞ് പ്രചാരണം തുടങ്ങും . വോട്ടിംഗ് മെഷിനീലൂടെ ജയിച്ചു കഴിയുമ്പോള്‍ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുവാനുള്ള കാരണങ്ങളായിരിക്കും ഇവയൊക്കെ .
നാലാമതായി , പ്രചാരണത്തിനായി കേന്ദ്ര മന്ത്രിമാരെ എത്തിക്കും . അമിത് ഷായും , മോഡിയുമടക്കമുള്ളവര്‍ ഈ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് എത്തും . ഇവര്‍ എല്ലാം പങ്കെടുക്കുന്ന റാലികളില്‍ പ്രചാരണത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആര്‍ എസ് എസ് പ്രവര്‍ത്തകരെയും , വാടകയ്ക്ക് എടുത്ത അന്യ സംസ്ഥാന തൊഴിലാളികളെയും എത്തിക്കും . ഇവര്‍ക്കൊക്കെ ഓരോ സ്ഥലങ്ങള്‍ക്ക് അനുസരിച്ച് വയര്‍ നിറച്ച് പൊറോട്ടയും , ബിരിയാണിയും , ബൂരിയും മറ്റ് സമ്മാനങ്ങളും , ദിവസ കൂലിയും നല്‍കും . ബി ജെ പി നേതൃത്വം നല്‍കുന്ന മുന്നണിയുടെ ഇലക്ഷന്‍ പ്രചാരണത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ട് എന്ന് വരുത്തി തീര്‍ക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത് . ഈ റാലികളിലെ വേദികളില്‍ അതാത് സ്ഥലത്തെ പ്രമുഖരായ വ്യക്തികളെയും , ന്യൂനപക്ഷ സമുദായത്തിലെ നേതാക്കന്മാരെയും കൊണ്ടുവന്ന് ആദരിക്കുകയും , പ്രസംഗിപ്പിക്കുകയും ചെയ്യും . ന്യൂനപക്ഷങ്ങളും , പ്രമുഖരും ബി ജെ പിയോടൊപ്പമാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം . ഈ ഇലക്ഷന്‍ പ്രചാരണങ്ങളുടെ എല്ലാം വാര്‍ത്തകള്‍ മറ്റ് എല്ലാ പരിപാടികളും മാറ്റി വച്ച് വിലുക്കെടുത്ത മാധ്യമങ്ങളിലൂടെ തല്‍സമയ സംപ്രക്ഷേപണം നടത്തിക്കും .
അഞ്ചാമതായി , പ്രചാരണം അവസാനിക്കുന്ന ഘട്ടത്തില്‍ ഈ സംസ്ഥാനങ്ങളില്‍ ബി ജെ പി ഭരണത്തില്‍ എത്തും എന്ന് ബി ജെ പി യുടെ മാധ്യമപട നിര്‍ത്താതെ വാര്‍ത്ത കൊടുത്തുകൊണ്ടേയിരിക്കും . ഈ പ്രവശ്യം ബി ജെ പി നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി കാര്യങ്ങള്‍ മാറി മറിയുമോ എന്ന് ജനമനസുകളില്‍ സംശയം ഉണ്ടാക്കിയെടുക്കുകയാണ് ഈ അവസാന ഘട്ട മാധ്യമ പ്രചാരണത്തിന്റെ ലക്ഷ്യം . അങ്ങനെ ഇതേ മാധ്യമങ്ങള്‍ ഇലക്ഷന്‍ പ്രചാരണത്തിന്റെ കലാശക്കൊട്ടിന്റെ അന്ന് ബി ജെ പി യുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തില്‍ മുന്‍തൂക്കമുണ്ടെന്ന് പ്രവചിച്ച് ജനങ്ങളെകൊണ്ട് ഇപ്രാവശ്യം ബി ജെ പിക്ക് വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന മനോഭാവത്തില്‍ കൊണ്ടെത്തിക്കും . എന്തൊക്കെ പ്രചാരണം നടത്തിയാലും ബാലറ്റ് പേപ്പറിലൂടെ വോട്ടിംഗ് നടത്തിയാല്‍ ബി ജെ പിക്ക് ഭരണം നേടാന്‍ കഴിയില്ല എന്ന് ഇവരുടെ നേതാക്കള്‍ക്ക് വ്യക്തമായി അറിയാം
ഇവിടെയാണ് ഇന്നത്തെ തെരഞ്ഞെടുപ്പുകളിലെ യഥാര്‍ത്ഥ വില്ലനും , ജനാധിപത്യത്തിന്റെ കൊലപാതകിയുമായ ‘ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ‘ എന്ന ആയുധത്തെ ബി ജെ പി പുറത്തെടുക്കുന്നത് . മൂന്നാം തലമുറയില്‍ പെട്ട , അതായത് മോഡി അധികാരത്തില്‍ വന്നതിന് ശേഷം നിര്‍മ്മിക്കപ്പെട്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വോട്ടിംഗിനായി എത്തിക്കും . വോട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളുടെയും , ബുത്ത് ഏജന്റുമാരുടെയും മുന്‍പില്‍ വച്ച് വിശ്വാസ യോഗ്യമായ പലതരം നാടകങ്ങളും നടത്തി ഈമെഷീനുകള്‍ കുറ്റമറ്റവയാണെന്ന് അവരെ വിശ്വസിപ്പിക്കും . അങ്ങനെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയ്‌ക്കോ , ശേഷമോ , സൂക്ഷിച്ച് വച്ചിരിക്കുന്ന സമയത്തോ ഇതേ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളെ ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യയിലൂടെയോ , മെഷീനുകളിലെ ബട്ടനുകളെ നിശ്ചിത രീതിയില്‍ ഉപയോഗപ്പെടുത്തിയോ ബി ജെ പി ക്ക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഭുരിപക്ഷം ലഭിക്കുന്ന രീതിയിലേയ്ക്ക് വോട്ടുകളെ മാറ്റി മറിച്ചിരിക്കും . അതോടൊപ്പം വി വി പാറ്റ് മെഷീനുകളിലെ പേപ്പര്‍ സ്ലിപ്പുകളും , വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും കൂട്ടി നോക്കില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കൊണ്ട് നേരത്തെ തന്നെ പ്രഖ്യാപിപ്പിക്കുകയും ചെയ്യും . അങ്ങനെ വോട്ട് എണ്ണുന്നതിന് മുന്‍പ് തന്നെ ബി ജെ പി ജയം ഉറപ്പിച്ചിരിക്കും .
ഇനിയാണ് മാധ്യമ സുഹൃത്തുക്കളുടെ യഥാര്‍ത്ഥ ഫലപ്രഖ്യാപനം എക്‌സിറ്റ് പോളുകളുടെ രൂപത്തിലെത്തുന്നത് . വിലയ്ക്ക് എടുത്ത എല്ലാ മാധ്യമങ്ങളും ബി ജെ പി ക്ക് അനുകുലമായി എക്‌സിറ്റ് പോളുകളിലൂടെ ബി ജെ പി ക്ക് ഇത്രയധികം സീറ്റുകള്‍ ലഭിക്കും എന്നും , ഭരണത്തില്‍ എത്തുമെന്നും , ലഭിക്കുന്ന സീറ്റുകളുടെ എണ്ണം നിരത്തി ഫലം പ്രഖ്യാപിക്കും . അങ്ങനെ എതിര്‍ പാര്‍ട്ടിക്കാരെയും , പൊതുജനങ്ങളെയും മാനസികമായി ബി ജെ പി യുടെ വിജയം അംഗികരിക്കാന്‍ തയ്യാറാക്കുന്നു . ഇങ്ങനെ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തി നേരത്തെ തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ഇലക്ഷന്‍ ഫലം തങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ട ഇലക്ഷന്‍ കമ്മീഷണറെ കൊണ്ട് പ്രഖ്യാപിപ്പിച്ചുകൊണ്ട് ബി ജെ പി വോട്ടിംഗ് മെഷീനുകളിലൂടെ ഓരോ സംസ്ഥാനങ്ങളും , രാജ്യവും കീഴടക്കികൊണ്ടിരിക്കുന്നു.
ഈ തയ്യാറെടുപ്പുകളെല്ലാം അമിത് ഷായുടെ പദ്ധതികള്‍ പ്രകാരം കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും , നാഗാലാന്‍ഡിലും , മേഘാലയിലും നടന്നു കഴിഞ്ഞു . ഇരുപത്തിയഞ്ച് വര്‍ഷത്തെ സി പി എം ഭരണത്തിന് അവസാനം കുറിച്ച് ത്രിപുര ഇത്തവണ ബി ജെ പി ഭരിക്കുമെന്ന് പതിവുപോലെ ന്യൂസ് എക്സ് , ആക്സിസ് മൈ ഇന്ത്യ എന്നീ ചാനലുകള്‍ എക്സിറ്റ് പോള്‍ ഫലങ്ങളായി പുറത്ത് വിട്ടു കഴിഞ്ഞു . ഇനിയും ഫലപ്രഖ്യാപനം എന്ന നാടകം മാത്രം അവശേഷിക്കുന്നു .
ത്രിപുരയ്ക്ക് പുറമെ നാഗാലാന്‍ഡ് , മേഘാലയ എന്നിവടങ്ങളിലും ബി ജെ പി അധികാരത്തിലെത്തുമെന്ന് ആക്സിസ് ഇന്ത്യയും , ന്യൂസ് എക്സും എക്സിറ്റ് പോളിലൂടെ പ്രവചിച്ചു കഴിഞ്ഞു . മാര്‍ച്ച് മൂന്നിനാണ് ത്രിപുരയിലെ ഫല പ്രഖ്യാപനം. ബാക്കി നമ്മുക്ക് മനസിലാക്കാവുന്നതെ ഉള്ളു . അധികം ഭൂരിപക്ഷം ഒന്നും ഉണ്ടാവില്ല . പക്ഷെ ബി ജെ പി ത്രിപുര ഭരിക്കും എന്നുറപ്പായി കഴിഞ്ഞു . അപ്പോഴും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ പ്രഭുക്കന്മാര്‍ ഇതൊന്നും കണ്ടിട്ടില്ല എന്ന ഭാവത്തില്‍ തങ്ങളുടെ അധികാര കസേരകള്‍ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് . ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കാനും അവര്‍ തയ്യാറല്ല . കാരണം ജനം വോട്ട് ചെയ്ത് തോല്‍പ്പിച്ചാലും , വളഞ്ഞ വഴിയിലൂടെ അധികാരത്തില്‍ എത്തി നാട് കട്ട് മുടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ അവര്‍ കാണുന്നു .
എന്നാല്‍ സ്വന്തം മനസ്സാക്ഷിയെയും , ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥകളെയും വിശ്വസിച്ച് ജനാധിപത്യത്തിന് വോട്ട് രേഖപ്പെടുത്തിയ പൊതുജനം വീണ്ടും വിഡ്ഢികളായി തന്നെ തുടരുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം .
Leave a Reply