സഭയെയും വൈദികരെയും സ്നേഹിക്കുകയും ദൈവരാജ്യത്തിന്റെ കാവലാളായി മാറിക്കൊണ്ട് അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക വഴി സഭയുടെ മഹത്വീകരണത്തില്‍ പങ്കാളികളാകുവാന്‍ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് ഒരുക്കുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തില്‍ വിശ്വാസികള്‍ ഭാഗമാകുക. മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്ക ധ്യാനത്തില്‍ സെഹിയോന്‍ അഭിഷേകാഗ്നി മിനിസ്ട്രീസ് സ്ഥാപകനും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റവ.ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ പങ്കെടുക്കും. ധ്യാനത്തിന് അനുഗ്രഹ ആശീര്‍വാദമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും ശുശ്രൂഷ നയിക്കും.
സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും. 2018 മാര്‍ച്ച് 6,7,8 (ചൊവ്വ, ബുധന്‍, വ്യാഴം ) തീയതികളില്‍ നടക്കുന്ന ധ്യാനത്തിലേക്ക് www.sehionuk.org എന്ന വെബ്സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സഭയോടുള്ള സ്നേഹത്തില്‍ അഭിഷിക്തരായ വൈദികര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ധ്യാനത്തിലേക്ക് അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
അഡ്രസ്സ്: കെഫെന്‍ലി പാര്‍ക്ക്, ഡോള്‍ഫോര്‍, ന്യൂടൗണ്‍,SY 16 4 AJ, വെയില്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോമി 07737 935424
Leave a Reply