പ്രണവ് രാജ്

ആലപ്പുഴ :  ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ അഗീകരിക്കാന്‍ മടികാട്ടിയിരുന്ന കേരള ജനത മാറി തുടങ്ങിയിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് ഇന്നലെ ചെങ്ങന്നൂരില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സജീവ പ്രവര്‍ത്തകരുടെ സമ്മേളനം വ്യക്തമാക്കുന്നത്  . യാതൊരു നാണക്കേടും കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെ വെള്ളനിറമുള്ള തൊപ്പിയും അണിഞ്ഞ് , കൊടികളുമേന്തി , അഭിമാനപൂര്‍വം കെജരിവാളിന് സിന്ദാബാദും വിളിച്ചുകൊണ്ട് തികഞ്ഞ അച്ചടക്കത്തോടെ ആയിരങ്ങളാണ് രാത്രി വൈകുവോളം നടന്ന ഈ സമ്മേളനത്തില്‍ അണിനിരന്നത് . മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയില്‍ ഉദിച്ചുയര്‍ന്ന ആം ആദ്മി പാര്‍ട്ടി എന്ന നേരിന്റെ രാഷ്ട്രീയത്തെ കേരള ജനതയും നെഞ്ചിലേറ്റിയിരിക്കുന്നു എന്നാണ്‌ ഇന്നലെ  ചെങ്ങന്നൂരില്‍ നടന്ന ആം ആദ്മി സമ്മേളനവും , റാലിയും സൂചിപ്പിക്കുന്നത്. ചെങ്ങന്നൂരില്‍ നടന്ന സമ്മേളനം അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിച്ചു എന്ന് തന്നെ പറയേണ്ടി വരും.

ഡെല്‍ഹിയിലെ പോലെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ആദ്യമൊക്കെ പരിഹസിച്ച് തള്ളിയ മലയാളിയും അവസാനം ഈ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണ്‌ ഈ സമ്മേളനം തെളിയിക്കുന്നത് . ദേശീയ രാഷ്ട്രീയത്തിലെ പോലെ കേരളത്തിലെ എല്ലാ മുന്നണികളെയും കേരള ജനതയും മടുത്തു കഴിഞ്ഞു എന്നതാണ് ഈ ജനക്കൂട്ടം നല്‍കുന്ന സന്ദേശം . അതുകൊണ്ടാണ് മൂന്ന് വര്‍ഷം മുന്‍പ് ഡെല്‍ഹിയില്‍ തുടങ്ങിയ ഒരു പാര്‍ട്ടിക്ക് വേണ്ടി കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്രയധികം ആളുകള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണവും മുടക്കി , ചെങ്ങന്നൂര്‍ എന്ന ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എല്ലാ ആവശ്യങ്ങളെയും മാറ്റിവച്ച് ഈ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് . അതിനര്‍ത്ഥം അഴിമതിയും , കൊലപാതകവും , കാലഹരണപ്പെട്ട പ്രത്യേയ ശാസ്ത്രങ്ങളും , കുത്തഴിഞ്ഞ ജീവിത രീതികളും  കൈമുതലാക്കിയ കേരളത്തിലെ കപട രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതികരിക്കാന്‍ ജനം തീരുമാനമെടുത്തു എന്നാണ്‌ ഇതില്‍ നിന്ന് വ്യക്തമാകുന്നത് .

ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ സജീവ പ്രവര്‍ത്തകരുടെ ഈ സമ്മേളനം ഉത്ഘാടനം ചെയ്തത് രാജ്യസഭ എം പി യായ ശ്രീ. സഞ്ജയ് സിംഗ് ആയിരുന്നു .  തന്റെ കന്നിപ്രസംഗത്തിലൂടെ തന്നെ രാജ്യസഭയെ വിറപ്പിച്ച ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എം പിയായ സഞ്ജയ് സിംഗിനെ കാണുവാനും , പ്രസംഗം കേള്‍ക്കുവാനുമായി കുഞ്ഞ് കുട്ടികള്‍ മുതല്‍ പ്രായമായവരും , സ്ത്രീകളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരിലെ രാഹുൽ ബേബി നഗറില്‍ എത്തിച്ചേര്‍ന്നത് . കോണ്ഗ്രസ്സിന്റെയും , ബിജെപിയുടെയും , കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെയും അഴിമതിയെയും , കുടുംബ രാഷ്ട്രീയത്തെയും വിമര്‍ശിച്ച സഞ്ജയ് സിംഗ്  സി പി എം പിന്തുടരുന്ന കൊലപാതക  രാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നും പറഞ്ഞു . ബി ജെ പിയെ ഇല്ലാതാക്കാന്‍ വടിവാളെടുക്കുന്ന കമ്മൂണിസ്റ്റുകാരന്‍ അതിനുപകരം ആം ആദ്മി പാര്‍ട്ടിയുടെ വെള്ള തൊപ്പി ധരിച്ചാല്‍ മതിയെന്നും , ഈ വെള്ള തൊപ്പിയിലൂടെയാണ് ഞങ്ങള്‍ ഡെല്‍ഹിയിലെ ബി ജെ പി യെ ഇല്ലാതാക്കിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു .

സഞ്ജയ് സിംഗിന്റെ വരവ് കേരളത്തിലെ ആം ആദ്മി അണികളില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിരുന്നത് . കൊടിതോരണങ്ങള്‍ കൊണ്ടും , ഫ്ലെക്സ് ബോര്‍ഡുകള്‍ കൊണ്ടും ചെങ്ങന്നൂര്‍ നഗരത്തെ മോടിപിടിപ്പിച്ച ആം ആദ്മികള്‍ സഞ്ജയ് സിംഗിന് ഗംഭീര സ്വീകരിണമാണ് ഒരുക്കിയത് . ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഈ സമ്മേളനം വിജയിപ്പിക്കുവാന്‍ ദിവസങ്ങളായി പ്രവര്‍ത്തിച്ചത് . കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ അനേകം  സജീവ പ്രവര്‍ത്തകരാണ് ഈ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി നേരത്തെ തന്നെ  ചെങ്ങന്നൂരില്‍ എത്തിയിരുന്നത് .

കേരളത്തിലെ എല്ലാ തട്ടിലുമുള്ള ആളുകള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ ഹിന്ദിയില്‍ പ്രസംഗിച്ച സഞ്ജയ് സിംഗിന്റെ പ്രസംഗത്തെ കൈയ്യടികളോടും , സിന്ദാബാദ് വിളികളോടുമാണ് ജനം എതിരേറ്റത് . തുടക്കത്തില്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി കേള്‍പ്പിച്ചുകൊണ്ടിരുന്ന സഞ്ജയ് സിംഗിന്റെ ഹിന്ദിയിലുള്ള പ്രസംഗം അവസാനമായപ്പോള്‍ യാതൊരു പരിഭാഷയുടെയും ആവശ്യമില്ലാതെ തന്നെ ജനം കൈയ്യടിച്ച് സ്വീകരിച്ചു കൊണ്ടിരുന്നു . കേരളത്തിലെ ഈ ദുഷിച്ച വ്യവസ്ഥകളെ മാറ്റി മറിക്കുവാന്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി എന്ന നേരിന്റെ രാഷ്ട്രീയം ഇവിടെയും വളര്‍ന്നു വരണം എന്ന ആഗ്രഹം പങ്കെടുക്കാനെത്തിയ ഓരോ പ്രവര്‍ത്തകരിലും പ്രകടമായിരുന്നു . കഴിഞ്ഞ കാലങ്ങളില്‍ ഒന്നും കാണാത്ത വീറും വാശിയുമാണ് ഈ സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരില്‍ പ്രകടമായത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാം തികഞ്ഞവര്‍ എന്ന് സ്വയം അഹംങ്കരിക്കുന്ന , സാക്ഷര കേരളത്തിലെ പ്രബുദ്ധ മലയാളി ജനതയും ആം ആദ്മി പാർട്ടിയെ അഗീകരിച്ചിരിക്കുന്നു എന്നാണ്‌ ഈ ജനപങ്കാളിത്തത്തില്‍ നിന്ന് മനസ്സിലാകുന്നത് . ഇവിടെയും ഒരു വ്യക്തമായ രാഷ്ട്രീയ മാറ്റത്തിന്  തുടക്കം കുറിക്കുന്നുവെന്നാണ് ഈ സമ്മേളനം നല്‍കുന്ന സൂചന . കേരളത്തിലെ  140 മണ്ഡലങ്ങളിൽ നിന്നായി പങ്കെടുത്ത ആം ആദ്മി പാര്‍ട്ടിയുടെ ഈ സജീവ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഒരു പുതു രാഷ്ട്രീയ ചരിത്രം രചിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് മടങ്ങിയത് . സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ലോകം മുഴുവനിലുമുള്ള പ്രവാസികളായ പതിനായിരക്കണക്കിന് ആം ആദ്മി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലൂടെ ഈ സമ്മേളനം നേരില്‍ കാണുന്നുണ്ടായിരുന്നു .

കേരളത്തിൽ ആം ആദ്മി പാര്‍ട്ടിയുണ്ടോ , സംഘടനാ സംവിധാനമുണ്ടോ,  നേതാവുണ്ടോ , പ്രവര്‍ത്തകരുണ്ടോ എന്ന് ഒക്കെയുള്ള പഴകിയ പരിഹാസ വാക്കുകൾക്ക് മറുപടി നല്‍കുന്ന തരം സമ്മേളനമായിരുന്നു ചെങ്ങന്നൂരിലെ സജീവ പ്രവര്‍ത്തകരുടെ ഈ ഒത്തുചേരല്‍ .  എന്തായാലും ആം ആദ്മി പാര്‍ട്ടിയുടെ ഈ വളര്‍ച്ച വളരെയധികം ആശങ്കയോടാണ്  കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നതെന്ന് ഉറപ്പാണ് . വരാൻ പോകുന്ന ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പായിരിക്കും ആം ആദ്മി പാർട്ടിയുടെ കേരള നിയമസഭയിലേക്കുള്ള ആദ്യ  മത്സരം.

ഇന്നത്തെ സാഹചര്യത്തില്‍ ചെങ്ങന്നൂരിനെ ഇളക്കി മറിച്ച് കൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ ഈ സജീവ പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ നിന്ന് ഒരു പ്രചരണം നടത്തിയാല്‍ അത് തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മാറും എന്നതില്‍ ഒരു തര്‍ക്കവുമില്ല . ഇന്ത്യന്‍ തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കിയ ആം ആദ്മി പാർട്ടിയുടെ ചൂൽ വിപ്ലവത്തിനായി കേരളവും കാത്തിരിക്കുന്നു എന്നാണ്‌ ഈ സമ്മേളനം സൂചിപ്പിക്കുന്നത് .

ചെങ്ങന്നൂരില്‍ നടന്ന റാലിയുടെ ദൃശ്യങ്ങള്‍ കാണുക

ഡെല്‍ഹിയിലും പഞ്ചാബിലും വിജയിച്ച തന്ത്രമാണ് ആംആദ്മി പാർട്ടി കേരളത്തിലും പരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അവിടുത്തെ വോട്ടർമാരെ പങ്കെടുപ്പിച്ച് അഭിപ്രായ രൂപീകരണത്തിന് ആയിരിക്കും പ്രഥമ പരിഗണന നല്‍കുന്നത് . ആം ആദ്മി പാർട്ടി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ആദ്യമായി എത്തിയതും ആലപ്പുഴ ജില്ലയിൽ നിന്നായിരുന്നു. ആർത്തുങ്കൽ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി പാർട്ടി അക്കൗണ്ട് തുറന്നത്. അതേ ജില്ലയിലെ ചെങ്ങന്നൂരില്‍ നിന്ന് തന്നെ ഒരു ആം ആദ്മി എം എല്‍ എ യെ സംസ്ഥാന അസംബ്ലിയിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ച വളരെ വേഗത്തിലാകും എന്നുറപ്പാണ് .

എല്ലിൻ കഷണം നൽകി കോണ്‍ഗ്രസിനെ ബി ജെ പി ഇല്ലാതാക്കി ; അടുത്ത ലോകസഭ ഇലക്ഷന്‍ വരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെപ്പറ്റി മിണ്ടാതെ വാലാട്ടി നില്‍ക്കാന്‍ പഞ്ചാബ് നല്‍കിയതുപോലെ മേഘാലയും നല്‍കുമോ ?

യെച്ചൂരി നിങ്ങള്‍ ഇത് അനുഭവിക്കണം ; ത്രിപുരയിലെ തകര്‍ച്ച കമ്മൂണിസ്റ്റ് പാര്‍ട്ടി വിലയ്ക്ക് വാങ്ങിയത് ; പ്രത്യേയശാസ്ത്ര ചര്‍ച്ചയുടെ പരാജയം