മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഇന്നു തുടങ്ങുകയാണെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ അവസാനഷെഡ്യൂളിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു.മോഹന്‍ലാലിന്റെ കഥാപാത്രം ഒടിയന്‍ മാണിക്യന്റെ യൗവ്വനകാലമാണ് ഈ ഷെഡ്യൂളില്‍ പ്രധാനമായും ചിത്രീകരിയ്ക്കുക.

ഒടിയന്റെ അവസാനത്തേതും, ഏറ്റവും ദൈര്‍ഘ്യമേറിയതുമായ ഷെഡ്യൂള്‍ ഇന്ന് ആരംഭിക്കുകയാണ്. ഒടിയന്‍ മാണിക്ക്യന്റേയും കൂട്ടരുടേയും യൗവ്വന കാലത്തിന്റെ നിറവും, ഭംഗിയും, വികാരങ്ങളും, പ്രണയവും, സംഘട്ടനവും എല്ലാം പകര്‍ന്നെടുക്കാനുള്ള ദിനരാത്രങ്ങള്‍.

40 ഡിഗ്രിക്കുമേല്‍ കത്തിയെരിയുന്ന പാലക്കാട്ടെ വേനലില്‍ ഇനി രണ്ടു മാസത്തോളം രാപ്പകല്‍ ഷൂട്ടിംഗ്. അഭിനേതാക്കള്‍ക്ക് പുറമേ ക്യാമറ, ആര്‍ട്ട്, എഡിറ്റര്‍സ്, സൗണ്ട്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ടെക്‌നീഷ്യന്‍സ്, കോസ്റ്റ്യൂംസ്, പ്രൊഡക്ഷന്‍ ടീം, ലൈറ്റ്, ക്രെയ്ന്‍ തുടങ്ങി നൂറോളം പേരടങ്ങുന്ന യൂണിറ്റിന്റെ മനസ്സും ശരീരവും ഒടിയനു വേണ്ടി പ്രവര്‍ത്തിക്കും. ഷൂട്ട് പൂര്‍ത്തിയാവുന്നതിന് മുന്‍പേ തന്നെ ഒരു സിനിമയ്ക്ക് ലഭിക്കാവുന്നതിലും ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം എന്ന നിലയ്ക്ക്, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വവും, ആവേശവും ഉള്‍ക്കൊണ്ടാണ് നാളെ മുതല്‍ ഞങ്ങള്‍ ഷൂട്ടിങ് പുനരാരംഭിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിവസേന ലഭിക്കുന്ന സന്ദേശങ്ങളില്‍ നിന്നും ഞങ്ങള്‍ക്കറിയാം മോഹന്‍ലാല്‍ എന്ന വ്യക്തിക്കുമേല്‍ നിങ്ങള്‍ ചൊരിയുന്ന സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും വ്യാപ്തി. അത് ഞങ്ങള്‍ക്ക് തരുന്ന ആത്മവിശ്വാസവും, ധൈര്യവും ചെറുതല്ല. മേലിലും നിങ്ങള്‍ ഓരോരുത്തരുടേയും ആശംസകളും പ്രാര്‍ത്ഥനകളും, അനുഗ്രഹാശ്ശിസുകളും പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങട്ടെ…!