ഫേസ്ബുക്ക്‌ പോസ്റ്റ്‌ – ഫാ.ജോർജ് കാരാംവേലി, അദിലാബാദ്‌

സംഭവിച്ചത് എല്ലാം അദ്ദേഹം എല്ലാ samithikalilum വിശദീകരിചതാ
….ഒന്നും മൂടി വയ്ക്കാൻ ഇല്ലെന്നു പറഞ്ഞു
….മെത്രാൻ സമിതി ഇടപെട്ടു പരിഹരിക്കാൻ ക്രമീകരണങ്ങൾ   നടപ്പാക്കി
….എന്നിട്ടും എന്താ ഇവന്മാർക്ക് വേണ്ടത്.
….കൊന്നു കൊല വിളിച്ചിട്ടും  ഇവന്മാർക് തൃപ്തി ആകുന്നില്ലല്ലോ
…..സത്യസന്ധമായി ഈശോയിൽ വിശ്വസിക്കുകയും ആ വിശ്വാസം ആല്മാർത്ത മായി ഏറ്റു പറയുകയും ചെയ്യുന്ന ജനലക്ഷങ്ങളുടെ നെഞ്ചിൽ ചവിട്ടി നിന്റെ തീൻകുത്തൽ കാണിക്കുകയാണോ എറണാകുളം വഴികളിലൂടെ… ?
….കോടികൾ നഷ്ടം വന്നിട്ടുണ്ടാകും… പക്ഷെ
…..ഒരു കോടി വിശ്വാസപരിശീലന ക്ലാസ്സ്‌ കളിലൂടെ നേടിയെടുക്കാൻ കഴിയുമോ നീയൊക്കെ തെരുവിൽ ചവിട്ടി അരച്ച വിശ്വാസനന്മകളും വിധേയത്വ മനോഭാവങ്ങളും… ?
…..വീഴ്ചകൾ ഉണ്ടായിട്ടുണ്ടാകും…. പക്ഷെ…
1000 വചനപ്രഘോഷങ്ങൾ നടത്തിയാലും നിങ്ങൾക്ക്  പരിഹരിക്കാനാകുമോ ജനലക്ഷങ്ങളുടെ മനസിലും മനഃസാക്ഷിയിലും ഏല്പിച്ച ഉതപ്പുകൾ… ?
….നിങ്ങൾക്കു അണിഞ്ഞ വസ്ത്രം വെറും വെള്ളത്തുണിയായിരിക്കാം… പക്ഷെ….
ഈശോയുടെ നാമം ചൊല്ലി കൂദാശ കളുടെ ചൈതന്യം നുകർന്നു പരിശുദ്ധ സഭക്കുവേണ്ടി ജീവിക്കുന്ന ലക്ഷകണക്കിന് വിശുദ്ധ പുരോഹിതരുടെ വിശുദ്ധ വസ്ത്രത്തിന്റെ മേൽ നിങ്ങൾ ആഭാസങ്ങളുടെ ചെളി വാരി എറിയുന്നതു നിറുത്തിക്കൂടേ… ?
…നിങ്ങൾക്കൊന്നിനും കുറവില്ലായിരിക്കാം.. അതുകൊണ്ട് വിശ്വാസവും വ്രതങ്ങളും വെറും അലങ്കാരങ്ങൾ ആയിരിക്കാം…. പക്ഷെ… ഇങ്ങു.. കേരളത്തിന്‌ വെളിയിൽ ഇല്ലായ്മയെയും വല്ലായ്മയെയും ഒരുപോലെ കണ്ട്… അവിടെയൊക്കെ ഈശോയുടെ നാമം പറയുന്ന… ആ നാമത്തിനുവേണ്ടി ജീവിക്കുന്ന…. ആ നാമത്തിൽ ആനന്ദം കണ്ടെത്തുന്ന… സഹനത്തിന്റെയും സേവനത്തിന്റെയും പാതയിൽ നടക്കുന്ന… കോടിക്കണക്കിനു സമർപ്പിതർക്കും വിശ്വാസികൾക്കും നിങ്ങളുടെ കോമാളിത്തരങ്ങൾ എന്തു സന്ദേശമാണ് നൽകുന്നത്…. ?
….നിങ്ങൾ കുറവുകളില്ലാത്തവരായിരിക്കാം…. പക്ഷെ നിങ്ങളുടെ… എന്റെയും… സ്വന്തം അപ്പച്ചന്റെ… കുറവുകൾ ചന്ത ചർച്ചകളാക്കി മാറ്റിയത് അപ്പനോടുള്ള സ്നേഹമോ ബഹുമാനമോ… ?
….സെൻസേഷൻ ഉണ്ടാക്കാൻ അന്തി ലഹരിയിൽ ഉറഞ്ഞുതുള്ളുന്ന തികച്ചും മൂന്നാംകിട വേശ്യാനെറ്റ്‌കൾ നിങ്ങൾക്കു ആശ്രയമായാൽ…..നമ്മൾ  അപ്പന്റെ മഹത്വം അവർക്കു പണയം വയ്ക്കുകയല്ലേ… ?
….90കോടിയോ 100 കോടിയോ തിരിച്ചു കിട്ടിയാൽ നമു ക്കു പരിഹരിക്കാനാകുമോ  നടത്തിയ പേക്കൂത്തുകളുടെ അനന്തര ഫലങ്ങൾ… ?
…..ദൈവത്തോടും ദൈവജനത്തോടും ചെയ്ത വഞ്ചനയുടെ അടയാളമല്ലേ ഇപ്പോൾ നടക്കുന്നത്…. ?
……സഭയുടെ ചോരക്കുവേണ്ടി കാത്തിരിക്കുന്ന കുറുക്കന്മാർക്കു നാം തന്നെ കൂട്ടിയിടിച്ചു ചോരകൊടുക്കുകയല്ലേ ചെയ്യുന്നത്.. ?
…..കുറവുകളെ നിറവുകൾ ആക്കാൻ കഴിയുന്ന ദൈവാനുഭവമെവിടെ… ?
……ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും സാഹോദര്യത്തിന്റെയും ആട്മാനുഭവമെവിടെ…. ?
….തകർച്ചകളെ ഉയർച്ചകളാക്കുന്ന ദൈവത്തിലുള്ള വിശ്വാസമെവിടെ…. ?
….എളിമയുടെയും സ്നേഹത്തിന്റെയും ദൈവാനുഭവമെവിടെ…… ?
……അഭിഷേകത്തിന്റെയും വ്രതബദ്ധ ക്രമ ജീവിതത്തിന്റെയും ആതമ സമർപ്പണത്തിന്റെയും..അടയാളമാണോ ഇതൊക്കെ…. ?
…..പരിശുദ്ധനായ ഈശോമിശിഹായുടെ പരിശുദ്ധ സഭയുടെ നിയതമായ ക്രമങ്ങളെ പാലിക്കുകയല്ലേ നാം ചെയ്യേണ്ടത്……?
……അതു പാലിക്കാൻ ദൈവിക മാര്ഗങ്ങളല്ലേ അവലംബിക്കേണ്ടത്…. ?
……..ഈശോയുടെ പേര് പറഞ്ഞതിന്റെ പേരിൽ ഇപ്പോഴും ഒറീസ്സയിലെ ജയിലിൽ കഴിയുന്ന വിശ്വാസികൾ ജീവിക്കുന്ന ഈ രാജ്യത്തു….
…..ഒരുവന് മാമ്മോദീസ നൽകിയതിന്റെ പേരിൽ ഇപ്പോഴും വൈദികർ ജയിലിൽ കഴിയുന്ന ഈ രാജ്യത്തു…..
….ഒന്നു പള്ളിയിൽ പോകാൻ 20…30…കിലോമീറ്റർ മലകൾ താണ്ടി കഷ്ട പ്പെടുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു….
……റെയിൽവേ സ്റ്റേഷനിലെ വിസർജ്യ കൂമ്പാരത്തിൽനിന്നു നല്ലത് നോക്കി അരിയും ഗോതമ്പും വാരിയെടുത്തു വെള്ളത്തിൽ പുഴുങ്ങി തിന്നു സന്തോഷത്തോടെ ജീവിക്കുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു…
…..ഈശോയുടെ നാമത്തിൽ വിശാസിക്കുന്നു എന്നതിന്റെ പേരിൽ കഴുത്തറുക്കപെട്ട വിശ്വാസികൾ ജീവിച്ച ഈ രാജ്യത്തു….
……ഈശോയുടെ പേര് എഴുതി വച്ചതിന്റെ പേരിൽ കള്ളക്കേസുകളിൽ പെട്ടു ജയിലുകളിൽ ഇന്നും ജീവിക്കുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു….
……റേഷൻ കാർഡിനും bpl കാർഡിനും വേണ്ടി മേല്ജാതിക്കാരന്റെ വിസർജ്യങ്ങൾ ചുമക്കേണ്ടി വരുന്ന നമ്മുടെ വിശ്വാസികൾ ഉള്ള ഈ രാജ്യത്തു…
…..ദാരിദ്ര്യത്തിന്റെയും മതപീഠനത്തിന്റെയും നടുവിൽ ഈശോയെ ഉള്ളറിഞ്ഞു വിളിക്കുന്ന വിശ്വാസികൾ ജീവിക്കുന്ന ഈ രാജ്യത്തു…….

…ദയവായി ഇനിയും ചോര വീഴിക്കരുതേ….
….പുരോഹിതസ്രേഷ്ടരുടെ കണ്ണീർ ചിന്തരുതേ…
…..ദൈവജനത്തെ ചിതറിക്കരുതേ…..
… …നമ്മുടെ അഭിഷേകത്തെ നശിപ്പിക്കരുതേ…
……പൗരോഹിത്യത്തിന്റെ നന്മകൾ കളയരുതേ…
….  ഉതപ്പു നൽകി കോടി ക്കണക്കിന് വിശ്വാസികളുടെ വിശ്വാസം തകർക്കരുതേ..
…..അസത്യം പറഞ്ഞും പ്രചരിപ്പിച്ചും ചെകുത്താനെ പ്രതിഷ്ഠിക്കരുതേ…..
…..പേക്കൂത്തുകൾ കാണിച്ചു വിശ്വാസ വഞ്ചകരാകരുതേ…
….ഈശോയുടെ  മൗതിക ശരീരമായ സഭയെ കളങ്കപ്പെടുത്തരുതേ….
….പ്രശ്നങ്ങളെ മലപോലെ വീർപ്പിച്ചു നമ്മുടെ തന്നെ അസ്തിത്വത്തെ വികലമാകരുതേ…
……സഭയുടെയും പരിശുദ്ധ പിതാക്കന്മാരെയും ചന്തയിൽ വിലപേശലിനു വിഷയമാക്കരുതേ….

ഈശോയിൽ സ്നേഹപൂർവ്വം
ഫാ. ജോർജ് കാരാംവേലി
അദിലാബാദ്‌