ധാക്ക: ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് കാരണമായതില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളര്‍ റൂബല്‍ ഹുസൈന്‍. ബംഗ്ലാ കടുവകള്‍ ജയം ഉറപ്പിച്ച മത്സരത്തില്‍ റൂബെല്‍ എറിഞ്ഞ 19ാമത്തെ ഓവറാണ് ഇന്ത്യക്ക് അനുകൂലമായത്. അവസാന രണ്ട് ഓവറില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനമാണ് ടീം ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

‘മത്സരത്തിന് ശേഷം ഞാന്‍ വളരെ നിരാശനാണ്. ജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പരാജയപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ദയവായി എന്നോട് എല്ലാവരും ക്ഷമിക്കണം റൂബല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മത്സര ശേഷം ഗ്രൗണ്ടില്‍ നിരാശനായി മുട്ടു കുത്തിയിരുന്ന റൂബലിനെ സഹകളിക്കാര്‍ ആശ്വസിപ്പിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീലങ്കയെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി ഫൈനലിലെത്തിയ ബംഗ്ലാദേശ് മികച്ച പ്രകടം കാഴ്ച്ചവെച്ചങ്കിലും ദിനേശ് കാര്‍ത്തിക്കിന്റെ മിന്നും പ്രകടനം ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന രണ്ട് ഓവറില്‍ എട്ടു പന്തുകള്‍ മാത്രം നേരിട്ട ദിനേശ് കാര്‍ത്തിക്ക് 29 റണ്‍സാണ് അടിച്ചുകൂട്ടിയത്. റൂബല്‍ എറിഞ്ഞ 19ാം ഓവറില്‍ 22 റണ്‍സ് വയങ്ങിയിരുന്നു.