ധാക്ക: പ്രണയം നിരസിച്ച യുവാവിന് നേരെ 16കാരിയുടെ ആസിഡ് ആക്രമണം. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. തന്റെ പ്രണായാഭ്യര്‍ഥന പാടെ നിരസിച്ച യുവാവിനെ തെരുവില്‍ പിടിച്ചു നിര്‍ത്തി പെണ്‍കുട്ടി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ധാക്ക സ്വദേശി മഹ്മൂദുല്‍ ഹസന്‍ മറൂഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ മുഖത്തിന് സാരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആക്രമണം നടത്തിയ പെണ്‍കുട്ടിയെയും അമ്മയെയും ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ആസിഡ് എത്തിച്ച് നല്‍കിയത് അമ്മയാണെന്ന് പോലീസ് വ്യക്തമാക്കി. മഹ്മൂദുല്‍ സന്‍ മറൂഫിന്റെ മുഖം മുഴുവന്‍ പൊള്ളി വികൃതമായിട്ടുണ്ട്. പൊള്ളല്‍ പൂര്‍ണമായും മാറിയാലും മുഖത്തുള്ള പാടുകള്‍ മാറാന്‍ സാധ്യതയില്ലെന്ന് മഹ്മൂദുലിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ഇയാള്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുഹൃത്തുക്കളുമായി വീട്ടിലേക്ക് മടങ്ങും വഴിയാണ് പെണ്‍കുട്ടി ഇയാളെ പിടിച്ചു നിര്‍ത്തി കൈയ്യിലുണ്ടായിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിച്ചത്. അപ്രതീക്ഷിതമായ ആക്രമണമായതുകൊണ്ട് മഹ്മൂദുലിന് പെണ്‍കുട്ടിയെ തടയാന്‍ കഴിഞ്ഞില്ല. മഹ്മൂദുലിനെ ഇഷ്ടമാണെന്ന് പറഞ്ഞ് പെണ്‍കുട്ടി നിരന്തരം ശല്ല്യപ്പെടുത്താറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. തന്റെ ആവശ്യം നിരന്തരമായി നിഷേധിക്കപ്പെട്ടതാണ് 16കാരിയെ പ്രകോപിപ്പിച്ചത്.