ടോം ജോസ് തടിയംപാട്
അച്ചുവിന്റെ കണ്ണിനു കാഴ്ച തിരിച്ചുകിട്ടുമ്പോള്‍ അവള്‍ കാണുന്ന വെളിച്ചത്തിന്റെ നന്മ നിങ്ങളിലെക്കും പടരട്ടെ. അനില്‍കുമാറിന്റെ ജീവിതം തിരിച്ചു കിട്ടുബോള്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ ചിരിയും നമുക്ക് സ്വന്തനമേകുന്നതിനു കഴിയട്ടെ. അതിനു നിങ്ങളെക്കൊണ്ട് കഴിയുന്നത് നല്‍കി സഹായിക്കുക. അനില്‍കുമാറിന് ഇരുപത്തിനാലു ലക്ഷം രൂപ ചികിത്സക്ക് വേണ്ടിവരും. അച്ചുവിന്റെ കണ്ണിനു ശസ്ത്രക്രിയക്കു ആറു ലക്ഷം രൂപ ചിലവുവരും. നിങ്ങളുടെ സഹായമില്ലാതെ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് വലിയ പിന്തുണയാണ് യുകെ മലയാളികളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 2646 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
ചാരിറ്റി കളക്ഷന്‍ വരുന്ന മാസം 5-ാം തിയതി വരെ തുടരുന്നു. രണ്ടു വൃക്കകളും തകരാറിലായ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ പിതാവായ തൊടുപുഴ, അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിനു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി ഇടുക്കി, മരിയാപുരം, സ്വദേശിയായ അച്ചു ടോമിയുടെ കണ്ണിനു ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടിയുമാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, ഈസ്റ്റര്‍ അപ്പീല്‍ നടത്തിയത്. ഈ പാവം മനുഷ്യരോടു നിങ്ങള്‍ കാണിക്കുന്ന ഈ നല്ല മനസിനു ദൈവം ഉണ്ടെങ്കില്‍ നിങ്ങളുടെ മുകളില്‍ നന്മയുടെ പെരുമഴ പെയ്യിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ വിശന്നുവന്നവനു ഭക്ഷണം നല്‍കിയപ്പോള്‍ അത് എനിക്കാണു നല്‍കിയത് എന്നു പഠിപ്പിച്ച ക്രിസ്തുദേവന്റെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഈ വലിയ ആഴ്ചയില്‍ നിങ്ങള്‍ ഈ പാവം കുട്ടികളോടും അവരുടെ കുടുംബത്തോടും കാണിച്ച വലിയ മനസിനുമുന്‍പില്‍ ഞങ്ങള്‍ ശിരസു നമിക്കുന്നുവെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് പറഞ്ഞു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നുപറയുന്നത് യുകെയില്‍ കുടിയേറിയ ഒരു കൂട്ടം പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ചവരുടെ കൂട്ടമാണ്. ഞങ്ങള്‍ക്ക് ഒരു സംഘടനയുമായി ഒരു ബന്ധവുമില്ല. 2004 ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് പണം പിരിച്ചുകൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങള്‍ ഇതുവരെ ചെയ്ത ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ 35 ലക്ഷത്തോളം രൂപ നല്‍കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്ലുള്ള ആളുകളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സുതാര്യവും സത്യസന്ധമാായും ചെയ്ത പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു. ഞങ്ങള്‍ ഇതുവരെ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്.
നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കി ഈ വലിയ ആഴ്ചയില്‍ സല്‍പ്രവര്‍ത്തിയില്‍ പങ്കുചേരണമെന്നു ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.
Leave a Reply