ദിനേശ് വെള്ളാപ്പള്ളി

ആവേശത്തോടെ കാത്തിരിക്കുകയാണ് യുകെ മലയാളികള്‍ വിഷു ആഘോഷത്തിനായി. കേരളത്തിന്റെ കാര്‍ഷിക ഉത്സവമായ, പുതുവര്‍ഷത്തിന്റെ ആരംഭം കുറിയ്ക്കുന്ന മേടമാസത്തിലെ വിഷുപ്പുലരി മലയാളികള്‍ക്ക് നൈര്‍മല്യതയുടെ ഒരു കോടി കൈനീട്ടങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്ന അനുഭവമാണ്. കണികണ്ട്, കൈനീട്ടം വാങ്ങി, സദ്യയുണ്ണുന്ന ബ്രിട്ടനിലെ മലയാളി സമൂഹത്തിന് സേവനം യുകെ നല്‍കുന്ന കലയുടെ കൈനീട്ടം വിഷുനിലാവ് ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ അരങ്ങേറും.

മലയാളനാടിന്റെ മനസ്സറിയുന്ന മഹാപ്രസ്ഥാനത്തിന്റെ കൈവഴിയെന്ന നിലയില്‍ സേവനം യുകെ ആദ്യമായി ഒരുക്കുന്ന സംഗീതനൃത്ത സന്ധ്യയാണ് വിഷുനിലാവ്. യുകെയിലെ ഏറ്റവും പ്രഗത്ഭരായ ഗായകര്‍ അനശ്വരനായ ജോണ്‍സണ്‍ മാഷിന്റെ ഗാനങ്ങള്‍ ആലപിച്ച് നാടിന്റെ ആ നന്മകളെ ആരാധക ഹൃദയങ്ങളിലേക്ക് എത്തിക്കുമ്പോള്‍, നൃത്തത്തിന്റെ വൈവിധ്യമാര്‍ന്ന അവതരണവും ഇഴചേര്‍ന്ന് ഈ സംഗീതനൃത്ത സന്ധ്യ സദസ്യരുടെ കണ്ണിനും കാതിനുമേകുന്ന പൊന്‍കണിയാകും.

യുക്മ ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗറിലും, ഐഡിയ സ്റ്റാര്‍ സിംഗറിലും പങ്കെടുത്ത് വിജയിക്കുകയും, ആരാധകഹൃദയങ്ങളില്‍ ഇടംനേടുകയും ചെയ്ത അനുഗ്രഹീതരായ ഗായകരാണ് വിഷുനിലാവിന്റെ സംഗീത സന്ധ്യ നയിക്കുക. പ്രശസ്തരായ ബോളിവുഡ് നൃത്ത ഗ്രൂപ്പ് ദേശി നാച്ചാണ് വേദിയില്‍ നൃത്തത്തിന്റെ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുന്നത്.

വിഷുനിലാവില്‍ പങ്കെടുക്കുന്ന പ്രധാന ഗായകര്‍ ഇവരാണ്:

ജോസ് ജെയിംസ്: പിതാവില്‍ നിന്നും കര്‍ണ്ണാടക സംഗീതത്തിലെ ആദ്യ പാഠങ്ങള്‍ അഭ്യസിച്ച ഇദ്ദേഹം മറ്റ് പല പ്രമുഖ ഗുരുക്കന്‍മാരുടെയും കീഴില്‍ പരിശീലനം നേടി. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ ആര്‍എല്‍വി സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ജോസ് ജെയിംസ് പിന്നീട് സൗത്ത് ഇന്ത്യയിലെ പല പ്രമുഖ സംഗീതജ്ഞര്‍ക്കും കീഴില്‍ പഠനം തുടര്‍ന്നു. മദ്രാസിലും, കേരളത്തിലുമായി സംഗീത അധ്യാപകനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം വിവിധ ക്ഷേത്രങ്ങളില്‍ കര്‍ണ്ണാടക സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. പാട്ടുകള്‍ പഠിപ്പിച്ച് മികച്ചൊരു ശിഷ്യഗണവും അദ്ദേഹത്തിനുണ്ട്.

 

ഹെലന്‍ റോബര്‍ട്ട്: നാലാം വയസ്സില്‍ സ്റ്റേജില്‍ ഗാനമാലപിച്ച ഈ അനുഗ്രഹീത ഗായിക എട്ടാം വയസ്സില്‍ ജി. വേണുഗോപാലിനും, 9-ാം വയസ്സില്‍ സ്റ്റീഫന്‍ ദേവസിയ്ക്കുമൊപ്പം വേദിയിലെത്തി. ബ്രിട്ടീഷ് മലയാളി അവാര്‍ഡ്, ഗ്രേസ് നൈറ്റ്, ഓള്‍ഡ് ഈസ് ഗോള്‍ഡ് തുടങ്ങി നിരവധി പരിപാടികളിലെ സ്ഥിര സാന്നിധ്യം കൂടിയാണ് ഹെലന്‍. ദുബായില്‍ നിന്നുള്ള സന്തോഷ് കുമാറിന് കീഴില്‍ കര്‍ണ്ണാടക സംഗീതം അഭ്യസിക്കുന്നു.

സോണി ജോസഫ് കൊട്ടുപള്ളി: ഗ്ലോസ്റ്ററില്‍ ഭാര്യക്കും രണ്ട് മക്കള്‍ക്കും ഒപ്പം താമസിക്കുന്ന സോണി ചേര്‍ത്തല സ്വദേശിയാണ്. എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്നീഷ്യനായ ഇദ്ദേഹം ചര്‍ച്ച് കൊയറുകളിലെ സജീവ സാന്നിധ്യമാണ്. എട്ടാം വയസ്സില്‍ ആരംഭിച്ച സംഗീതയാത്ര ഇന്നും തുടരുന്നു.

ദീപക് യതീന്ദ്രദാസ്: തൃശ്ശൂര്‍ സ്വദേശിയായ ഇദ്ദേഹം പ്രമുഖ കര്‍ണ്ണാടക സംഗീതാചാര്യന്‍ ശ്രീ മങ്കട് നടേശന്റെയും, ഹിന്ദുസ്ഥാനി സംഗീതജ്ഞ ശ്രീമതി. അഭ്രാതിത ബാനര്‍ജിയുടെയും ശിഷ്യനാണ്. എം ജയചന്ദ്രന്‍ സംഗീതം നിര്‍വ്വഹിച്ച പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് പ്രവേശിച്ചു. ഏഷ്യനെറ്റ്, റോസ്ബൗള്‍, കപ്പ ടിവി, കൈരളി, സൂര്യ തുടങ്ങി നിരവധി ചാനലുകളില്‍ പരിപാടി അവതരിപ്പിച്ചു. ഇന്‍ഫോസിസില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലെക്സി അബ്രഹാം: ബര്‍മിംഗ്ഹാമിലെ ആരതി അരുണിന് കീഴില്‍ കര്‍ണ്ണാടക സംഗീതം അഭ്യസിക്കുന്ന ഈ കൊച്ചുമിടുക്കി യുയുകെഎംഎസ് നാഷണല്‍ കലാമേളയില്‍ ജേതാവായിരുന്നു. വിവിധ ശാസ്ത്രീയസംഗീത വേദികളില്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുള്ള ലെക്സി കവെന്‍ട്രിയിലാണ് താമസിക്കുന്നത്.

ശ്രീകാന്ത് എന്‍ നമ്പൂതിരി: ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യുകെയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശ്രീകാന്ത് കൈരളി ടിവിയുടെ മാമ്പഴം കവിതാ റിയാലിറ്റി ഷോ ജേതാവും, അക്ഷരശ്ലോകം സംസ്ഥാനതല വിജയിയുമാണ്. പാലാ കൈരളി ശ്ലോക രംഗത്തിലെ അന്തരിച്ച കെ.എന്‍. വിശ്വനാഥന്‍ നായരുടെ ശിഷ്യനാണ്.

സിബി ജോസഫ്: ആല്‍ഡി യുകെയില്‍ ഡെപ്യൂട്ടി സ്റ്റോര്‍ മാനേജറായി ജോലി നോക്കുന്ന ഈ കോട്ടയം വൈക്കം സ്വദേശി യുക്മ സ്റ്റാര്‍ സിംഗര്‍, ഡിവൈന്‍ ടിവി മ്യൂസിക് കോണ്ടസ്റ്റ് എന്നിവയില്‍ ഫൈനലിസ്റ്റും, യുക്മ നാഷണല്‍ കലാമേള ലൈറ്റ് മ്യൂസിക് ജേതാവുമാണ്. എന്‍എച്ച്എസ് സ്റ്റാഫ് നഴ്സ് റെന്‍സി ഭാര്യയാണ്.

റെമിസ് സ്വിന്‍ഡണ്‍: മലയാളം ചര്‍ച്ച് കൊയറില്‍ ഗാനങ്ങള്‍ ആലപിക്കുന്ന റെമിസ് നിരവധി യൂണിവേഴ്സിറ്റി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സ്വിന്‍ഡണില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

വിനു ജോസഫ്: ഇന്ത്യയില്‍ നിരവധി കോളേജ് തലമത്സരങ്ങളിലെ ജേതാവും, കലാപ്രതിഭയുമായിരുന്ന വിനു ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്ടസ്റ്റ് ഫൈനലിസ്റ്റാണ്. യുക്മ റീജ്യണല്‍ കലാമേള ജേതാവും, നാഷണല്‍ കലാമേളയില്‍ ലൈറ്റ് മ്യൂസിക് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. യുക്മ സ്റ്റാര്‍ സിംഗര്‍ 3 ഫൈനലിസ്റ്റുമാണ് വിനു.

അനു ചന്ദ്ര : യുക്മ ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 ജേതാവായ ഈ ഗായിക സിംഗ് വിത്ത് എംജി ശ്രീകുമാര്‍ കോണ്ടസ്റ്റിലും ജേതാവായിരുന്നു. ബര്‍മിംഗ്ഹാമില്‍ സ്റ്റീഫന്‍ ദേവസി ഷോയില്‍ ഫസ്റ്റ് റണ്ണര്‍അപ്പ്, യുക്മ നാഷണല്‍ കലാമേളയില്‍ സോളോ ഒന്നാം സമ്മാനവും കരസ്ഥമാക്കി

ഗ്ലോസ്റ്റര്‍ ക്രിപ്റ്റ് സ്‌കൂളിലാണ് സേവനം യുകെ വിഷുനിലാവിന് അരങ്ങുണരുക. ഈ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത് കൊണ്ട് ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ എല്ലാ മലയാളികളെയും, കലാസ്വാദകരെയും സേവനം യുകെ ക്ഷണിക്കുകയാണ്. വിഷുനിലാവിന്റെ ടിക്കറ്റുകള്‍ക്കായി സേവനം യുകെ ഭാരവാഹികളെ ബന്ധപ്പെടാം.

Contact – 07904785565
07446774365
07828659608

Crypt School
Podsmead Road
Gloucester GL2 5AE