ജിജോ അരയത്ത്

ഇംഗ്ലണ്ടിലെ ലോക്കല്‍ കൗണ്‍സിലുകളിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പുകളില്‍ ഇത്തവണ മത്സര രംഗത്ത് ആറോളം മലയാളികളും ഉണ്ടായിരുന്നു.  ഇതില്‍ ന്യൂഹാം, കേംബ്രിഡ്ജ്, ക്രോയ്ഡോണ്‍ കൗണ്‍സിലുകളില്‍ മലയാളി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. ഓമന ഗംഗാധരന്‍, സുഗതന്‍ തെക്കെപ്പുര, മഞ്ജു ഷാഹുല്‍ ഹമീദ്, ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് ഇത്തവണ വിജയം കരസ്ഥമാക്കിയ മലയാളികളില്‍.

കേംബ്രിഡ്ജ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിയായ ബൈജു വര്‍ക്കി തിട്ടാലയെ ആദരിയ്ക്കാനുള്ള ഒരുക്കത്തിലാണ് യുകെയിലെ മുട്ടുചിറ നിവാസികള്‍. കോട്ടയം സ്വദേശിയായ ബൈജു വര്‍ക്കി തിട്ടാലയുടെ ഭാര്യ ആന്‍സി ബൈജു മുട്ടുചിറ സ്വദേശിനിയാണ്. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ്‌ ഇംഗ്ലണ്ടില്‍ ക്രിമിനല്‍ ലോയര്‍ ആയി പ്രാക്ടീസ് ചെയ്യുന്ന ബൈജു വര്‍ക്കി തിട്ടാലയുടെ വിജയം.

  ഓക്സ്ഫോർഡ് മലയാളി നാട്ടിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു . ഞെട്ടലോടെ സുഹൃത്തുക്കളും ബന്ധുക്കളും

ജൂലൈ ഏഴാം തീയതി ബോള്‍ട്ടനില്‍ വച്ച് നടക്കുന്ന പത്താമത് മുട്ടുചിറ സംഗമത്തില്‍ വച്ചായിരിക്കും ബൈജു വര്‍ക്കി തിട്ടാലയെ പൊന്നാട അണിയിച്ച് ആദരിക്കുന്നത് എന്ന് സംഗമം ഭാരവാഹികള്‍ അറിയിച്ചു.