ബ്രിട്ടനിലെ താപനില വര്‍ദ്ധിക്കുന്നു. ഇന്നലെ യുകെയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയും ഇതാണ്. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും ഉയര്‍ന്ന താപനിലയാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 23 ഡിഗ്രി സെല്‍ഷ്യസാണ് ഇംഗ്ലണ്ടിലെ സൗത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി താപനില. ചൂട് വര്‍ദ്ധിക്കുന്നതോടെ ബീച്ചുകളിലും പാര്‍ക്കുകളിലുമുള്ള ജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

സണ്‍ബാത്ത് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയാമാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു.വരുന്ന ആഴ്ച്ചയുടെ ആരംഭത്തില്‍ സൗത്ത്-ഈസ്റ്റ് ഭാഗങ്ങളില്‍ ചൂടുള്ള കാലവസ്ഥയായിരിക്കുമെങ്കിലും നോര്‍ത്ത്-വെസ്റ്റ് ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുകയെന്ന് മെറ്റ് ഓഫീസ് മീറ്ററോളജിസ്റ്റ് മാര്‍ക്ക് വില്‍സണ്‍ അഭിപ്രായപ്പെട്ടു. വ്യാഴായ്ച്ച രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലെ താപനില 25 മുതല്‍ 27 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നേക്കും.

ശനിയാഴ്ച്ച പല സ്ഥങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ച്ചയോടെ പൂര്‍ണമായും ചൂടേറിയ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്നും മെറ്റ് ഓഫീസ് അറിയിപ്പില്‍ വ്യക്തമാക്കി. അന്തരീക്ഷ താപനിലയിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ഈ മാസം മുഴുവന്‍ തുടരാനാണ് സാധ്യതയെന്ന് വിദ്ഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എഥന്‍സിലെയും റോമിലെയും താപനിലയെക്കാളും ഉയര്‍ന്ന താപനിലയാണ് യുകെയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ ലഭ്യമാകുന്നത്.

സണ്‍ ക്രീമുകളുടെ വില്‍പ്പന 300 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്മാരായ സാലിസ്‌ബെറി കണക്ക് കൂട്ടുന്നത്. കൂടാതെ ബിയറിന്റെ വില്‍പ്പനയിലും കാര്യമായ വര്‍ദ്ധനവുണ്ടായേക്കും. സമീപകാലത്ത് ഏറ്റവും ചൂടേറിയ കാലാവസ്ഥ വരുന്നതോടെ ഐസ്‌ക്രീം മാര്‍ക്കറ്റുകളിലും മുന്നേറ്റമുണ്ടാകും. രാജ്യം മുഴുവന്‍ ചൂടുള്ള കാലാവസ്ഥയെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞുവെന്നും ഉപഭോക്താക്കള്‍ക്ക് ഈ സമയത്ത് പ്രിയങ്കരമാകുന്ന ഐസക്രീം ഉത്പ്പന്നങ്ങളും ഇതര ഭക്ഷണ പദാര്‍ത്ഥങ്ങളും ഒരുക്കുന്നതിന് ഞങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നും സാലിസ്‌ബെറിയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഭക്ഷണ ഇനങ്ങള്‍ക്ക് ഈ സമയത്ത് 130 ശതമാനത്തോളം വര്‍ദ്ധവുണ്ടാകുമെന്നാണ് കരുതുന്നത്.