പോർട്സ്മൗത്ത്∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിൽ ഉൾപ്പെട്ട പോർട്സ്മൗത്ത് സെന്റ്ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ പെരുന്നാൾ മേയ് 11, 12 തീയതികളിൽ കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാച്ചന്റെ മുഖ്യകാർമികത്വത്തിലും വികാരി റവ. ഫാ. മാത്യു എബ്രഹാമിന്റെ സഹകാർമികത്വത്തിലും പൂർവ്വാധികം ഭംഗിയായി നടത്തപ്പെടുന്നു.
മേയ് 11 വെള്ളിയാഴ്ച വൈകിട്ട് 6.30 മണിക്ക് കൊടിയേറ്റും 7നു സന്ധ്യാ നമസ്കാരത്തെ തുടർന്ന് കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാച്ചന്റെ നേതൃത്വത്തിൽ ധ്യാന പ്രസംഗവും ഉണ്ടായിരിക്കും.
12നു ശനിയാഴ്ച രാവിലെ 8.30 മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് വി. കുർബാനയും ശേഷം പൊൻകുരിശ് വഹിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ റാസയിൽ വി. ഗീവർഗീസ് സഹദായുടെ ഛായചിത്രം അലങ്കരിച്ച വാഹനം റാസായുടെ മുന്നിലായി നീങ്ങും. തുടർന്ന് കൊടികൾ ഏന്തി കുട്ടികൾ, ചെണ്ടമേളം, മുത്തുകുടകൾ ഏന്തി വിശ്വാസികൾ, അതിനു പുറകിലായി ശുശ്രൂഷകർ, വൈദീകർ എന്നീ ക്രമത്തിൽ ദേവാലയത്തിന് ചുറ്റിലുള്ള റാസ, നമ്മുടെ വളർന്നു വരുന്ന തലമുറയ്ക്ക് സഭയുടെ വിശ്വാസ പാരമ്പര്യം കാട്ടികൊടുക്കുവാൻ തക്കവണ്ണം ആകുന്നു പരിശുദ്ധന്റെ മധ്യസ്ഥതയിൽ ശരണപ്പെട്ടുകൊണ്ട് ക്രമീകരിച്ചുവരുന്നത്. റാസയ്ക്കുശേഷം മധ്യസ്ഥ പ്രാർത്ഥനയും ആശീർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കും.
പെരുന്നാൾ ശുശ്രൂഷകൾ 2.30 മണിക്ക് കൊടിയിറക്കത്തോടെ പര്യവസാനിക്കുന്നതാണ്. വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിൽ ഭക്ത്യാദരവോടെ വന്നു സംബന്ധിച്ചു വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം :
St. Joseph Prayer Center
8, Lyndhurst Road
Ashuarst
Hampshire
SO40 7DV
കൂടുതൽ വിവരങ്ങൾക്ക് :
റവ. ഫാ. മാത്യു ഏബ്രഹാം : 077 8752 5273
തോമസ് സാമുവൽ (ട്രസ്റ്റി): 079 4932 4684
ജിനേഷ് തോമസ് ബാബു (സെക്രട്ടറി) : 079 0309 4545
Leave a Reply