യുകെയിൽ വീണ്ടും ഒരു മലയാളിയുടെ ജീവൻ കൂടി കോവിഡ് തട്ടിയെടുത്തു ; ലണ്ടനിൽ മുംബൈ മലയാളി പുന്നൂസ് കുര്യൻ നിര്യാതനായി

യുകെയിൽ വീണ്ടും  ഒരു മലയാളിയുടെ ജീവൻ  കൂടി  കോവിഡ്    തട്ടിയെടുത്തു  ; ലണ്ടനിൽ  മുംബൈ മലയാളി  പുന്നൂസ് കുര്യൻ   നിര്യാതനായി
November 18 00:10 2020 Print This Article

ലണ്ടൻ: കോവിഡ് ബാധിച്ചുള്ള മരണങ്ങൾ യുകെ മലയാളികളുടെ ഇടയിൽ തുടരുകയാണ്. പ്രായഭേദമന്യേ തങ്ങളുടെ ബന്ധുമിത്രാദികൾ മരണമടയുന്ന വാർത്തയുടെ ഞെട്ടലിലാണ് പ്രവാസി മലയാളി സമൂഹം. കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന മുംബൈ മലയാളിയും കേരളത്തിൽ കായംകുളം സ്വദേശിയുമായ പുന്നൂസ് കുര്യനാണ് മരണമടഞ്ഞത്.
ഭാര്യ: മേരിക്കുട്ടി പുന്നൂസ്. മക്കൾ : ജുബിൻ, മെൽവിൻ.

പരേതൻ ലണ്ടൻ സെന്റ്. ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്.

പുന്നൂസ് കുര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളംയുകെ ന്യൂസിൻെറ അനുശോചനം അറിയിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles