പഴനിയിലെ അപകട വാർത്ത വിശ്വസിക്കാനാത്തെ കോരുത്തോട് ഗ്രാമം. ഇന്നലെ ഉച്ചയ്ക്ക് യാത്ര പറഞ്ഞ് മടങ്ങിയവരുടെ മരണവാർത്തയാണ് പുലർച്ചെ നാട്ടുകാരെ തേടിയെത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള പന്ത്രണ്ടു വയസുകാരൻ ആദിത്യനായി പ്രാർഥനകളോടെ കാത്തിരിക്കുകയാണ് നാട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറയിൽ ശശിയും കുടുംബവും പഴനിയിലേക്ക് യാത്ര തിരിച്ചത്. ബന്ധുവും അയൽവാസിയുമായ സുരേഷിനെയും കുടുംബത്തെയും കൂടെ കൂട്ടി. മറ്റു കുടുംബാംഗങ്ങളെയും കൂടെ കുട്ടിയുള്ള തീർഥയാത്ര ഇത് ആദ്യമായിരുന്നു. സ്കൂൾ അവധി ആയതിനാൽ ശശി മകന്റെ മക്കളായ അഭിജിത്തിനെയും ആദിത്യനെയും കൂടെ കൂട്ടി. പഴനിയിൽ എത്തും മുമ്പായിരുന്നു അപകടം. പുലർച്ചെ നാല് മണിയോടെയാണ് നാടും ശശിയുടെ മകനും അപകട വാർത്ത അറിഞ്ഞത്. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ പഴനിയിലേക്ക് പുറപ്പെട്ടു.