ഹരികുമാര്‍ ഗോപാലന്‍
ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ നേതൃത്വത്തില്‍ ജൂണ്‍ 10ാം തിയതി ബെര്‍ക്കിന്‍ ഹെഡില്‍ വച്ച് യുക്മ സ്‌പോര്‍ട്‌സ് ഡേയുടെ മുന്നോടിയായി ഒരു ബാര്‍ബിക്യൂ പാര്‍ട്ടിയും കായിക മല്‍സരങ്ങളും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു.
എക്കാലത്തും നൂതനമായ ആശയങ്ങളുമായി മുന്നോട്ടു പോകുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിനു കാരണം വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്‌പോര്‍ട്‌സിനോടുള്ള ആഭിമുഖ്യം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്നു ലിമ നേതൃത്വം അറിയിച്ചു. രാവിലെ 9 മണിയോടു കൂടി പരിപാടികള്‍ ആരംഭിക്കും വൈകുന്നേരം 5 മണിവരെ പരിപാടികള്‍ തുടരും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം.
THE OVAL,
OLD CHESTER ROAD,
BEBINGTON,
WIRRAL CH637NL
വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടണ്ട ഫോണ്‍ നമ്പര്‍: 07886247099, 07846443318.
	
		

      
      



              
              




            
Leave a Reply