യു.എ.ഇ രാഷ്​ട്രപിതാവ്​ ഷെയ്ഖ്​ സായിദി​​െൻറ ജീവിതം ആധാരമാക്കി ഹോളിവുഡ് സിനിമ ഒരുങ്ങുന്നു. ഹോളിവുഡ് ചലചിത്രനിർമാണ കമ്പനിയായ എസ്.റ്റി.എക്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇന്ത്യൻ ചലചിത്ര നടനും സംവിധായകനുമായ ശേഖർ കപൂറാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1971 മുതൽ 2004 വരെ യു.എ.ഇയുടെ പ്രസിഡൻറ് ആയിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്ർറെ ജന്മശതാബ്ദി വർഷം തന്നെയാണ് ജീവചരിത്ര സിനിമ ഒരുക്കുന്നത്. യു.എ.ഇക്കൊപ്പം ലോകവും വളരണമെന്നാഗ്രഹിച്ച് നന്മനിറഞ്ഞ മനസോടെ സേവനം ചെയ്ത സുൽത്താന്ർറെ ഓർമകൾ നിറയുന്നതായിരിക്കും ചിത്രമെന്നാണ് എസ്.റ്റി.എക്സ് വ്യക്തമാക്കുന്നത്. ചരിത്രപരമായ മാറ്റത്തിന്​ സഹായിച്ച സജീവവും കരുത്തുറ്റതുമായ വ്യക്​തിത്വത്തെ കുറിച്ചുള്ള കഥ പറയുന്നതാണ്​ ചിത്രമെന്ന്​ എസ്​.റ്റി.എക്​സ്​ ഫിലിംസ്​ ചെയർമാൻ ആഡം ​ഫോഗൽസൺ പറഞ്ഞു. ചിത്രീകരണം, അഭിനേതാക്കൾ തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എലിസബത്, ദ ഫോർ ഫെദേഴ്സ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നടൻ ശേഖർ കപൂറായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ക്ളിഫ് ഡോർഫ്മാനാണ് തിരക്കഥാകൃത്ത്. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി യു.എ.ഇ ഈ വർഷം ഷെയ്ഖ് സായിദ് വർഷമായാണ് ആചരിക്കുന്നത്. ഇതിൻറെ ഭാഗമായുള്ള കാരുണ്യ, വികസന പദ്ധതികൾക്കൊപ്പമാണ് ജീവിതകഥ പറയുന്ന ചിത്രം പിറവിയെടുക്കുന്നത്.