തോമസ് ചാക്കോ
ലണ്ടന്‍ : കെജരിവാള്‍ എന്ന ജനനായകനൊപ്പം ആര്‍ത്തിരമ്പി വന്ന ആം ആദ്മികളുടെ മുന്നില്‍ തകര്‍ന്നടിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ 56 ഇഞ്ചുകാരനെന്നും , ഭാരതത്തിന്റെ സൂര്യതേജസ്സെന്നും സംഘപരിവാറുകാര്‍ വാഴ്ത്തിപ്പാടിയ സാക്ഷാല്‍ നേരേന്ദ്ര മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ . ആം ആദ്മി പാര്‍ട്ടിയും , കോണ്‍ഗ്രസ് ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കഴിഞ്ഞ ഒന്‍പത് ദിവസമായി നടത്തിയ ഐതിഹാസിക സമരം വിജയം നേടിയപ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരക്കാരന് ഇല്ലാത്ത പ്രതിപക്ഷ നേതാവായി അരവിന്ദ് കെജരിവാള്‍ എന്ന വീരപുരുഷന് ലോകം മുഴുവനിലുമുള്ള ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ വീണ്ടും ഇടം നേടിയിരിക്കുന്നു . രാജ്യത്തെ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇഷ്ടതോഴനായ മോദി കെജരിവാള്‍ എന്നോ , ആം ആദ്മി പാര്‍ട്ടിയെന്നോ പോലും പറയാന്‍ ധൈര്യമില്ലാതെ കഴിഞ്ഞ ഒന്‍പത് ദിവസമായി ദില്ലിയെ വിറപ്പിച്ച ജനസാഗരത്തിന്റെ പ്രതിക്ഷേധ സമരത്തിന് മുന്നില്‍ ആയുധം വച്ച് കീഴടങ്ങിരിക്കുന്നു .
ജനപ്രിയനായ കെജരിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ മോദിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജനം തെരഞ്ഞെടുക്കാത്ത ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കണ്ടെത്താമെന്ന് കെജരിവാളിന് ഉറപ്പു നല്കിയിരിക്കുന്നു . മോദിയുടെയും ഗവര്‍ണ്ണറുടെയും താളത്തിനൊത്ത് തുള്ളിയിരുന്ന ഐ എ എസ് ബുദ്ധിജീവികള്‍ നാല് മാസമായി നടത്തിവന്ന ജനവിരുദ്ധ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു . ജനരോഷത്തില്‍ ഭയന്ന ഈ ഐ എ എസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും , തങ്ങള്‍ നല്ല രീതിയില്‍ ജോലി ചെയ്തുകൊള്ളാമെന്നും കേജരിവാളിനോട് അപേക്ഷിച്ചിരിക്കുന്നു .
ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ സമരം തുടങ്ങിയ ദിവസം മുതല്‍ ഈ സമരത്തിന് മാധ്യമ ശ്രദ്ധ നല്കാതിരിക്കാന് കോര്‍പ്പറേറ്റുകളുടെ പണം വാങ്ങി തടിച്ചു കൊഴുത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു . അതോടൊപ്പം കേജരിവാളിനെതിരെയും ആം ആദ്മി പാര്‍ട്ടിക്കെതിരെയും ദിനംപ്രതി വാര്‍ത്തകള്‍ നല്കിക്കൊണ്ടിരുന്നു . അവസാനം ഗവര്‍ണ്ണറുടെ വസതിയിലേയ്ക്കും പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്കും പ്രതിക്ഷേധവുമായി ജനലക്ഷങ്ങള്‍ തെരുവുകളെ നിറച്ചപ്പോള്‍ മോഡിക്കും , ഗവര്‍ണ്ണര്‍ക്കും എതിരായും , ആം ആദ്മി പാര്‍ട്ടിക്കും , ജനങ്ങള്‍ക്കും അനുകൂലമായി വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു . ജനകീയ പ്രക്ഷോപങ്ങളെ ഭയപ്പെട്ട് സത്യസന്ധമായി വാര്‍ത്തകള്‍ നല്കണ്ടി വന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ ദയനീയമായ അവസ്ഥയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ജനത സാക്ഷ്യം വഹിച്ചത് .
ഈ ജനപ്രിയ പോരാട്ടത്തില്‍ തകര്‍ന്നടിഞ്ഞതും , മുഖം നഷ്ടപ്പെട്ടതും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും , ആ പ്രസ്ഥാനത്തിന്റെ നേതാവായ രാഹുല്‍ ഗാന്ധിയുമാണ് . താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും വെറും ” ശിശു ” മാത്രമാണെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ചു . മോദിക്കെതിരെ ഇന്ത്യന്‍ ജനത ഒന്നടങ്കം ഏറ്റെടുത്ത ഈ സമരത്തോട് കോണ്‍ഗ്രസ്സും , രാഹുല്‍ ഗാന്ധിയും സ്വീകരിച്ച സമീപനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും വിലയിരുത്തുന്നു . അതുമാത്രമല്ല കോണ്‍ഗ്രസ് ബി ജെ പിയുടെ ബീ ടീം ആണെന്നും , ആം ആദ്മി പാര്‍ട്ടിയെയും , കെജരിവാളിനെയും , ഗവണ്മെന്റിനെയും ഇല്ലാതാക്കാന്‍ വര്‍ഗീയ പാര്‍ട്ടിയായ ബി ജെ പിയുമായി ഒന്നിക്കുമെന്ന് അവര്‍ തന്നെ ഈ സമരത്തോടെ ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തുറന്ന് കാട്ടി . ഇത് വരും നാളുകളില്‍ കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചക്ക് തന്നെ കാരണമാകും.
എന്നാല്‍ ഈ പോരാട്ടത്തില്‍ ജയിച്ചത് അഭിമാനം പണയം വയ്ക്കാത്ത ഇന്ത്യന്‍ ജനതയും കെജരിവാള്‍ എന്ന ജനനായകനുമാണെന്ന് തറപ്പിച്ച് പറയാം . ഒരു തുള്ളി ചോര പോലും പൊടിയാതെയും , പോലീസ് ലാത്തിച്ചാര്‍ജുകളോ മരണങ്ങളോ ഉണ്ടാകാതെയും , പൊതുമുതല്‍ നശിക്കപ്പെടാതെയും , ഒരിക്കല്‍ തന്നെയും പാര്‍ട്ടിയെയും പരിഹസിച്ച് തള്ളിയ രാജ്യത്തെ മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ വരെ കൈയ്യടി നേടി തീര്‍ത്തും സമാധാനപരമായി ഈ ജനകീയസമരം വിജയിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരക്കാരനില്ലാത്ത പ്രതിപക്ഷ നേതാവായും , പാര്‍ട്ടിയുമായി കേജരിവാളും ആം ആദ്മി പാര്‍ട്ടിയും വളര്‍ന്നു കഴിഞ്ഞു എന്ന് നിസംശയം പറയാം . തന്നെ ജയിപ്പിച്ച തന്റെ ജനങ്ങളുടെ മനസ്സുകള്‍ തിരിച്ചറിഞ്ഞ് , അവരെ മുന്‍നിര്‍ത്തി കെജരിവാള്‍ എന്ന ബുദ്ധിമാനായ രാഷ്ട്രീയ നേതാവ് നടത്തുന്ന തന്ത്രങ്ങളെ നേരിടാന്‍ മുതു മുത്തച്ഛന്മാരായ രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ടീയത്തിന്റെ ദുരവസ്ഥ . ഈ സാഹചര്യം മുതലാക്കി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേജരിവാളും , വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലനില്ക്കാന് ആവശ്യമായ ഒരു നിര്‍ണ്ണായക ശക്തി തന്നെയായിരിക്കും എന്ന് ഉറപ്പാണ് .
Leave a Reply