തിരുവല്ലക്കാരിയായ യുവതിയെയാണ് സഭയുടെ വിവിധ ഭദ്രാസനങ്ങളിലെ അഞ്ച് വൈദികരുമായി ബന്ധമുണ്ടായിരുന്നത്. ഒരു വൈദികനുമായി ഒരുമിച്ചുകഴിഞ്ഞശേഷം ഹോട്ടല്‍ ബില്‍ സെറ്റില്‍ ചെയ്യുന്നതിനിടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചപ്പോഴാണ് കള്ളം വെളിച്ചത്തായത്. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്പമണ്‍, ഡെല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ ആരോപണ വിധേയയായ സ്ത്രീയുടെ ഭര്‍ത്താവിന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ കുടുംബ ജീവിതം തകര്‍ത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കണമെന്ന മട്ടിലുള്ള സംഭാഷണമാണ് പുറത്തുപ്രചരിക്കുന്നത്.
ഇയാള്‍ ഏതൊ ഒരു പരിചയക്കാരനോട് തന്റെ മാനസിക വിഷമങ്ങളും ഈ സംഭവം പുറത്തായ സാഹചര്യങ്ങളുമാണ് വിവരിക്കുന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ തന്റെ ഭാര്യയായ സ്ത്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ പല പുരോഹിതന്മാരുമായി ബന്ധമുണ്ടായിരുന്ന കാര്യം അവര്‍ വെളിപ്പെടുത്തിയെന്നും ഈ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് വൈദികരല്ല എട്ടോളം വൈദികര്‍ക്ക് ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് അയാള്‍ പരിചയക്കാരനോട് പറയുന്നത്. സഭാസ്നേഹിയായതുകൊണ്ടാണ് താന്‍ കടുംകൈയൊന്നും ചെയ്യാത്തതെന്നും ഹതഭാഗ്യനായ ഭര്‍ത്താവ് പറയുന്നുണ്ട്. മെത്രാന്മാരോട് ഇക്കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞിട്ടും തുടക്കത്തില്‍ കൈമലര്‍ത്തുകയായിരുന്നു. പിന്നീട് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാബാവയുടെ മുമ്പില്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോഴാണ് ഇത്രയെങ്കിലും നടപടി ഉണ്ടായത്.
ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ വൈദികരുടെ മുഴുവന്‍ പേരുകള്‍ അയാള്‍ ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഭാര്യ ഇപ്പോഴും പൂര്‍ണ്ണമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന് മുമ്പുതന്നെ ഓര്‍ത്തഡോക്സ് ഒരു വൈദികനുമായി അവിഹിതമുണ്ടായിരുന്നു. അയാളിപ്പോഴും ഇവരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മകളുടെ മാമ്മോദീസയുമായി ബന്ധപ്പെട്ട് ചില മാനസിക വിഷമങ്ങള്‍ ഉണ്ടായ സമയത്ത് ഇടവക വികാരിയുടെ അടുത്തുപോയി കുമ്പസാരിച്ചിരുന്നു. കുമ്പസാര രഹസ്യങ്ങള്‍ മനസ്സിലാക്കിയ വൈദികന് പിന്നീട് ഇവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിക്കുമെന്ന് പറഞ്ഞാണ് അയാള്‍ ഇവരെ വശത്താക്കിയത്. ഈ വൈദികന് ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളെടുത്ത് അയാളുടെ പരിചയക്കാരനായ മറ്റൊരു വൈദികന് കൈമാറുകയും അയാള്‍ പിന്നീട് നിരന്തരം തന്റെ ഭാര്യയെ പീഡിപ്പിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്.
പിന്നീട് പലവൈദികര്‍ക്കും കൈമാറി കൈമാറി തന്റെ ഭാര്യയെ വട്ടമിട്ടിരിക്കുകയാണെന്ന് അയാള്‍ പറയുന്നുണ്ട്. ഇതില്‍ ആരോപണവിധേയനായ ഒരു വൈദികന് തന്നെ വിളിച്ച് ക്ഷമ ചോദിച്ചതായും അയാള്‍ പറയുന്നുണ്ട്. ഇതില്‍ പല വൈദികരും മെത്രാന്മാരുടെ ശിങ്കിടികളാണ്. അതുകൊണ്ടാണ് ഇവരൊക്കെ രക്ഷപെട്ട് നില്‍ക്കുന്നത്. പരാതിയുമായി രംഗത്തെത്തിയതോടെ സഭയിലെ പല പ്രമുഖരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ചിലര്‍ ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമിക്കുന്നുണ്ട്. ചിലര്‍ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. വലിയ വലിയ സെലിബ്രെറ്റീസുകള്‍ വരെ വിളിച്ച് പിന്മാറാന് ആവശ്യപ്പെടുന്നുണ്ട്. എന്റെ ഭാര്യയെ സ്വാധീനിച്ച് എനിക്കെതിരെ കേസ് കൊടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയാണ് പുരോഹിതരുടെ പേര് എഴുതി വാങ്ങിയതെന്നാണ് തനിക്കെതിരെയുള്ള ആരോപണം. എന്റെ കൈയില്‍ പച്ച തെളിവുകള്‍ ഇരിപ്പുണ്ടെന്നും അവകാശപ്പെടുന്നുണ്ട്. സകല ഡോക്യുമെന്റുകളും തന്റെ പക്കലുണ്ട്. ഇവര്‍ എന്ത് തേങ്ങയാണ് എനിക്കെതിരെ ചെയ്യാന്‍ പോകുന്നതെന്നും അയാള്‍ ചോദിക്കുന്നുണ്ട്. ഞാന്‍ മരിച്ചു ജീവിക്കുകയാണ്. രണ്ട് കുഞ്ഞുങ്ങളും എനിക്കൊപ്പമുണ്ട്. നമുക്ക് മാര്‍ഗ്ഗദീപം കാണിച്ചുതരേണ്ട സഭയും അതിലെ പുരോഹിതരമാണ് ഈ വേണ്ടാതീനങ്ങളൊക്കെ ചെയ്തിരിക്കുന്നത്. സഭയെ നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ട പുരോഹിതരാണ് ഇത്തരം വേണ്ടാതീനങ്ങള് ചെയ്തുകൂട്ടൂന്നത്. അവര്‍ സഭയെ നശിപ്പിക്കുകയാണ്. ഞാനെന്റെ സഭയെ സ്നേഹിക്കുന്നു. അതിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ എന്നും തയ്യാറാണ്.
ഇതില്‍ കുറ്റവാളികളായ പുരോഹിതന്മാര്ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. ഭാര്യയുടെ ബന്ധുവായ ഒരു വൈദികനാണ് ഇത് തുടക്കമിട്ടത്. ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്നയാളാണ് വേറൊരുത്തന്.എല്ലാം പത്തും നാല്‍പ്പതും വയസ്സായ അച്ചന്മാരാണ്. തിരുവനന്തപുരത്തുകാരനായ ഒരു വൈദികനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കാരുണ്യ സെന്റര്‍ എന്നുപറയുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെന്നും പറയുന്നുണ്ട്. പിന്നെ വേറൊരുത്തന് ഡെല്‍ഹിക്കാരനാണ്. തന്റെ ജൂനിയറായി സ്കൂളില്‍ പഠിച്ചവനാണ് ഇയാളെന്നും പറയുന്നുണ്ട്. ഇപ്പോഴത്തെ ഭദ്രാസന തിരുമേനിയുടെ സെക്രട്ടറിയച്ചനും ഇതില്‍പെടുന്നുണ്ട്. കോഴഞ്ചേരി പള്ളിയില്‍ ജോലി ചെയ്യുന്ന വൈദികനുമുണ്ട്. പിന്നെ മൂന്നാലുപേര് വേറെയുണ്ട്. അവന്മാരെക്കുറിച്ച് തെളിവില്ലാത്തതുകൊണ്ട് പറയുന്നില്ല. കുമ്പസാരമെന്നുപറയുന്ന ഏര്‍പ്പാട് ഇനിയെങ്കിലും നിര്‍ത്തണം. ഒരുപാട് അച്ചന്മാര് ഈ കുമ്പസാര രഹസ്യം വെച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ട്. ഇതിനൊരറുതിയുണ്ടാകണം. സാറിന്റെ ഭാര്യയെ എന്ത് വിശ്വസിച്ച് ഒരച്ചന്റെ അടുത്ത് കുമ്പസാരിക്കാന്‍ വിടും. സാറിന്റെ മരുമോളെ അല്ലെങ്കില്‍ മകളെ എന്തുവിശ്വസിച്ച് ഒരച്ചന്റെ കുമ്പസാരിക്കാന്‍ വിടും. ഇതല്ലെ ഇവന്മാരുടെ പരിപാടി.
തുരന്നുനോക്കാന്‍ പറ്റുമോ ഇവന്മാര് നല്ലതാണോ ചീത്തയാണോ എന്ന്. ഇതൊക്കെ സത്യം അറിഞ്ഞുവരുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും. ഞാനിത് അറിഞ്ഞതുകൊണ്ടാണ് എനിക്ക് പെയിന്‍ഫുള്ളായി തോന്നുന്നത്. ഇത് അനുഭവിച്ചവര്‍ക്കേ ഇതിന്റെ വേദനയറിയൂ. എല്ലാത്തരത്തിലും ഞാന്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. എനിക്കൊപ്പം നില്ക്കാന് ആരുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എല്ലാവരും സഭാസ്നേഹികളാണ്. എന്റെ അനുഭവങ്ങളെക്കുറിച്ച് ഞാന്‍ അതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇനിയും ഞാന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. തെളിവുകള്‍ സഹിതം പോസ്റ്റിടും. ഏതറ്റയുംവരെയും പോകും ഞാന്‍. ഇവന്മാരുടെ കുപ്പായം സഭയില്‍ നിന്ന് ഊരിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഇതെല്ലാം ഞാന്‍ പബ്ലിക് ആക്കും. ഞാന്‍ സാമുഹിക നന്മക്കുവേണ്ടി ബലിയാടാകാന്‍ തയ്യാറാണ്.
ഇനി വേറൊരാള്‍ക്കും ഈ ഗതിയുണ്ടാകരുത്. ഇനി സെമിനാരിയില്‍ നിന്ന് ഇറങ്ങുന്നവന്മാര് പേടിക്കണം. ആരോടും ഇങ്ങനൊന്നും ചെയ്യരുത്. പുതിയ തലമുറയിലെ അച്ചന്മാര് മൊത്തം പെഴകളാണ്. ഇവന്മാരൊക്കെ ഏത് പള്ളിയില്‍ പോയാലും അവിടെ സ്ത്രീകളുമായി അക്കൗണ്ട് തുറക്കും. കുമ്പസാരം ദുരുപയോഗപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഉണ്ടാക്കണം. പതിനായിരക്കണക്കിന് അച്ചന്മാരുള്ള സഭയാണിത്. ആരാണിത് ദുരുപയോഗം ചെയ്യുന്നതെന്ന് എങ്ങനെ അറിയാന്‍ കഴിയും. കുമ്പസാരമാണ് ഇവരുടെ ആയുധം. കുമ്പസാരം വെച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണം. തെറ്റുചെയ്തവന് ശിക്ഷിക്കപ്പെടണം. തെറ്റുചെയ്യാനുള്ള കാരണവും കുമ്പസാരമാണ്. ഇത് അവസാനിപ്പിക്കണം വൈദികര്‍ സംഘം ചേര്‍ന്ന് വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കുറ്റാരോപിതരായ വൈദികര്‍ക്കെതിരെ താല്‍ക്കാലിക ശിക്ഷാനടപടികളെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഓര്‍ത്തഡോക്സ് സഭക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. ഇവരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്ന വാദം ശക്തമാകുന്നതോടൊപ്പം തന്നെ. കുറ്റാരോപിതരായ വൈദികരെ നിയമവ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവും സഭക്കുള്ളില്‍ ശക്തമാകുകയാണ്. കുമ്പസാര രഹസ്യം ഉപയോഗിച്ച് സ്ത്രീകളെ വന്‍തോതില്‍ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന് ബലം നല്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവതി അഞ്ച് വൈദികരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ഇവര്‍ അശ്ലീല വീഡിയോ അയക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ അഞ്ചുപേര്‍ക്കും യുവതിയുമായുള്ള ബന്ധമുണ്ടെന്ന് പരസ്പരം അറിഞ്ഞിരുന്നില്ല. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്.
Leave a Reply