പോള്‍സണ്‍ ലോനപ്പന്‍

സ്‌കോട്‌ലാന്‍ഡിലെ സര്‍വ്വകാല റിക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ 2003ലെ 32.9 ഡിഗ്രി സെന്റി ഗ്രേഡ്‌നൊപ്പം ചൂടുള്ള 2018 ജൂണ്‍ 28ന് ഗ്ലാസ് ഗോ മലയാളികള്‍ ക്രിക്കറ്റും, ബാര്‍ബി ക്യുവുമായി ഓണാഘോഷ ചൂടിലേയ്ക്ക് ചുവടുവെയ്ക്കും.

അചഞ്ചലതയോടും അത്യാവേശത്തോടെയും അഞ്ചാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കലാകേരളത്തിന്റ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ തുടക്കം ജൂണ്‍ 28ന് വ്യാഴാഴ്ച ഈസ്റ്റ്കില്‍ ബ്രൈഡ് കാല്‍ഡര്‍ ഗ്ലെന്‍ കണ്‍ട്രി പാര്‍ക്കിലുള്ള ഈസ്റ്റ്കില്‍ ബ്രൈഡ് ക്രിക്കറ്റ് ക്ലബില്‍ വച്ച് രാവിലെ 10 മണിക്ക് മൈത്രി ക്രിക്കറ്റ് ക്ലബ് ഗ്ലാസ് ഗോയുമായി നടത്തുന്ന സൗഹൃദ മല്‍സരത്തോടെ തുടക്കം കുറിക്കും.

ഒട്ടേറെ യുവപ്രതിഭകളെയും പരിചയസമ്പന്നതയെയും കോര്‍ത്തിണക്കി ടീം കലാകേരളം ഇലവനും ഒത്തിണക്കം കൊണ്ടും പ്രാഗല്‍ഭ്യം കൊണ്ടും മികച്ച ഗ്ലാസ്ഗ മൈത്രി ക്രിക്കറ്റ് ക്ലബും തമ്മിലേറ്റുമുട്ടുമ്പോള്‍ മത്സരം തീപാറുമെന്നതില്‍ സംശയമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എല്ലാ ടീമംഗങ്ങളും കലാകേരളത്തിന്റെ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് തയ്യാറാക്കുന്ന ബാര്‍ബിക്യു ലഞ്ച് ഉണ്ടാവും. മത്സരത്തേക്കാളുപരി പരസ്പര സൗഹൃദവും, സ്‌നേഹവും, സാഹോദര്യവും പങ്കുവെയ്ക്കുന്ന സമൂഹത്തിന്റെ മഹത്തായ മാതൃക വിളിച്ചോതി ഓണം അനുസ്മരിപ്പിക്കുന്ന ആ കൂട്ടായമയുടെ മഹനീയ സന്ദേശം പങ്കുവെയ്ക്കലു കൂടിയായി ഇത് മാറും.

കലാകേരളം ഗ്ലാസഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ വേശോജ്ജലമായ തുടക്കം കുറിക്കലിലേക്ക് എല്ലാ കായിക പ്രേമികളയും സുഹൃത്തുക്കളേയും ഈസ്റ്റ്കില്‍ ബ്രൈഡ് ക്രിക്കറ്റ് ക്ലബിലേക് സാദരം ക്ഷണിക്കുന്നു.

കലാകേരളം ഗ്ലാസ ഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് അനതി സാധാരണമായ വിസ്മയ കാഴ്ചകളാണ് അണിയറയില്‍ സജ്ജമായി കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ഓണാഘോങ്ങളിലേക്ക് എല്ലാ സുമനസ്സുകള്‍ക്കും ഹൃദ്യമായ സ്വാഗതം. കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍.