സുന്ദരിയായ അഭിനേത്രിയാണ് ബോളിവുഡ് താരം സൊണിലി ബെന്ദ്രെ. 1994 ൽ പുറത്തിറങ്ങിയ ആഗ് എന്ന ചിത്രത്തിലൂടെയാണ് സൊണാലിയുടെ വരവ്. ഗോവിന്ദയും ശിൽപ്പാ ഷെട്ടിയും താരങ്ങൾ. പിന്നീട് മികച്ച എത്രയോ വേഷങ്ങൾ.
എഴുപതോളം സിനിമകളിൽ അവർ വേഷമിട്ടു. സന്തോഷത്തോടും പുഞ്ചിരിയോടും കൂടെ സഹജീവികളെ വരവേറ്റ താരം എന്ന അപൂർവ്വ വിശേഷണം കൂടിയുണ്ട്. സൊണാലിയ്ക്ക്. പരിഭവങ്ങളെക്കാൾ മാനുഷിക ബന്ധത്തിനും സ്നേഹത്തിനും പ്രാമുഖ്യം കൊടുത്തിരുന്ന സുന്ദരിയായ താരം തന്റെ 43–ാമത്തെ വയസിൽ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. താൻ ക്യാൻസർ ബാധിതയാണെന്ന് സമൂഹമാധ്യമങ്ങൾ വഴി സൊണാലി തന്നെയാണ് ലോകത്തെ അറിയിച്ചത്.
ഇര്ഫാന് ഖാന് ക്യാന്സറാണെന്ന സ്ഥിരീകരണം ബോളിവുഡിനെ ഞെട്ടിച്ചതിന് പിന്നാലെ സൊനാലി ബെന്ദ്രെയ്ക്കും ക്യാന്സറാണെന്ന സത്യം അംഗീകരിക്കാൻ ബോളിവുഡിന് ഇതു വരെ കഴിഞ്ഞിട്ടില്ല. തനിക്ക് സ്തനാർബുദമാണെന്നും രോഗത്തെ പൊരുതി തോല്‍പിക്കാനാകുമെന്നാണ് വിശ്വാസമെന്നും ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികില്‍സയിലാണെന്നും സോണാലി അറിയിച്ചു.
രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാന്‍. എനിക്ക് കഴിയും- സൊണാലി കുറിച്ചു.
ജീവിതം ചിലപ്പോള്‍ ഒരു പന്ത് പോലെ നിങ്ങളെ തട്ടിപ്പെറിക്കും, ഈയിടെയാണ് ക്യാൻസർ എന്റെ ശരീരത്തെ വിഴുങ്ങുന്നതായി വിദഗ്ദ പരിശോധനയിലൂടെ മനസിലായത്. എന്നാല്‍ താന്‍ തളര്‍ന്നുപോയില്ല. എന്റെ കുടുംബവും, സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്ന് എന്നോടൊപ്പം നിന്നു. അവരൊക്കെ എന്റെ കൂടെയുള്ളതിനാല്‍ താന്‍ ഭാഗ്യവതിയാണ്, ഓരോരുത്തര്‍ക്കും താന്‍ നന്ദിയറിയിക്കുന്നു’- സൊനാലി പറഞ്ഞു. ഹം സാത് സാത് ഹൈന്, സര്‍ഫറോഷ്, കല് ഹോ ന ഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് സൊനാലി.
സൊനാലിയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് നിരവധി ബോളിവുഡ് താരങ്ങളും രംഗത്ത് വന്നു. സമൂഹമാധ്യമങ്ങളിലെ സൊണാലിയുടെ കുറിപ്പ് ഷെയർ ചെയ്തു കൊണ്ടാണ് ബോളിവുഡ് താരങ്ങൾ നടിയ്ക്ക് പിന്തുണ അറിയിച്ചത്. ഒരു കാലഘട്ടത്തെ ത്രസിപ്പിക്കുകയും സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് മറ്റുളളവരുടെ ഹൃദയം കവരുകയും ചെയ്ത പ്രിയനായിക ജീവിതത്തിലേയ്ക്ക് തിരിച്ചു നടക്കുന്നത് കാത്തിരിക്കുകയാണ് ബോളിവുഡ്.
Godspeed ,love and strength to a true fighter and a solid soul!!!❤❤❤ https://t.co/fvUOpD9ubW
— Karan Johar (@karanjohar) July 4, 2018
	
		

      
      



              
              
              




            
Leave a Reply